ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

ആഗോള വിപണികളുടെ പ്രകടനം ഇന്ത്യന്‍ ഇക്വിറ്റി വിപണിയെ സ്വാധീനിക്കുന്നു

മുംബൈ: പ്രതിമാസ എഫ് & ഒ കാലഹരണപ്പെടുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ തിരഞ്ഞെടുത്ത ഓഹരികളില്‍ ലാഭമെടുപ്പ് നടത്തി,കൊടക് സെക്യൂരിറ്റീസിലെ റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. അവസാന മണിക്കൂറിലെ കനത്ത ഇടിവ്, വിപണിയെ നേരിയ നേട്ടത്തില്‍ തളച്ചിട്ടത് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിരക്ക് വര്‍ദ്ധനവ്, ഉയര്‍ന്ന പണപ്പെരുപ്പ നില, ചൈനീസ് ഡിമാന്റിലെ കുറവ് എന്നിവ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.

വരും ദിവസങ്ങളെക്കുറിച്ച് നിക്ഷേപകര്‍ക്ക് ഉറപ്പില്ല. അതിനാല്‍ താഴ്ന്ന പ്രവണതയും ചാഞ്ചാട്ടവുമാണ് ചൗഹാന്‍ പ്രതീക്ഷിക്കുന്നത്. 20 ദിവസ മൂവിംഗ് ആവറേജ് ഭേദിക്കാന്‍ നിഫ്റ്റിയ്ക്കായില്ലെന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ടെക്‌നിക്കല്‍ റിസര്‍ച്ച്, എസ് വിപി അജിത് മിശ്ര പറഞ്ഞു.

ബെയറുകള്‍ പിടിവിടാത്തതിന്റെ സൂചനയാണിത്. അതുകൊണ്ടുതന്നെ നെഗറ്റീവ് വീക്ഷണം നിലനിര്‍ത്തുകയാണ് മിശ്ര.അതേസമയം സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഔട്ട്‌പെര്‍ഫോര്‍മന്‍സ് തുടരും.

ആഗോളവിപണികളുടെ മോശം പ്രകടനമാണ് ആഭ്യന്തര സൂചികകളുടെ പ്രകടനത്തെ ബാധിച്ചതെന്ന് മിശ്ര ചൂണ്ടിക്കാട്ടി.

X
Top