ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ആഗോള വിശ്വാസ്യത സൂചികയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ മുന്നേറ്റം

കൊച്ചി: ആഗോള മേഖലയിലെ കമ്പനികളുടെ വിശ്വാസ്യതയിൽ ആഗോള ബ്രാൻഡുകളെ പിന്നിലാക്കി ഇന്ത്യൻ കമ്പനികൾ മികച്ച മുന്നേറ്റം കാഴ്ച വെച്ചു. ലോകത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും വിശ്വാസമുള്ള ആയിരം കമ്പനികളുടെ പട്ടികയിൽ 60 ഇന്ത്യൻ കമ്പനികളാണ് ഇടം പിടിച്ചത്.

അമേരിക്കയിലെയും ജപ്പാനിലെയും കമ്പനികൾക്കൊപ്പം മികച്ച വിശ്വാസ്യതയും മൂല്യവും ഇന്ത്യൻ ബ്രാൻഡുകളും കൈവരിക്കുന്നുവെന്നാണ് ന്യൂസ് വീക്ക് തയ്യാറാക്കിയ പട്ടിക വ്യക്തമാക്കുന്നത്.

ലോകത്തിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ ഇന്ത്യൻ കമ്പനിയായ വോൾട്ടാസ് ഇരുപത്തഞ്ചാം സ്ഥാനത്തെത്തി. പ്രമുഖ ഇലക്ട്രോണിക്സ് ഉത്പന്ന ബ്രാൻഡായ ഹാവെൽസ് പട്ടികയിൽ മുപ്പതാം സ്ഥാനത്തുണ്ട്.

കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളായ ബ്ളൂ സ്റ്റാർ, ബജാജ് ഇലക്ട്രിക്കൽസ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക്, ആർ. ബി. എൽ ബാങ്ക്, കോട്ടക് മഹീന്ദ്ര, ബാങ്ക് ഒഫ് ഇന്ത്യ, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, ബിർള കോർപ്പറേഷൻ, ഐ.ടി.സി എന്നിവയാണ് പട്ടികയിൽ മുൻനിരയിലുള്ള പ്രമുഖ ബ്രാൻഡുകൾ.

X
Top