ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ജൂൺ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ബാങ്ക്

കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം അവസാനിപ്പിച്ചത് 1,213.44 കോടി രൂപ അറ്റാദായത്തോടെയാണ്. മുൻ വർഷം ഇതേ കാലയളവിൽ വായ്പ ദാതാവിന്റെ അറ്റാദായം 1,181.66 കോടി രൂപയായിരുന്നു. കൂടാതെ അവലോകന കാലയളവിൽ, ബാങ്കിന്റെ അഡ്വാൻസുകൾ ഒരു വർഷം മുൻപത്തെ 389,626 കോടി രൂപയേക്കാൾ ഒമ്പത് ശതമാനം വർധിച്ച് 425,203 കോടി രൂപയായി.

ഇന്ത്യൻ ബാങ്കിന്റെ മൊത്തം നിക്ഷേപം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 540,082 കോടി രൂപയിൽ നിന്ന് എട്ട് ശതമാനം വർധിച്ച് 584,251 കോടി രൂപയായി ഉയർന്നു. വായ്പ ദാതാവിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) 34,573.34 കോടി രൂപയും അറ്റ എൻപിഎ 8,470.72 കോടി രൂപയുമാണ്. സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി സ്ഥാപിതമായ ബാങ്കാണ് ഇന്ത്യൻ ബാങ്ക്. ബാങ്കിംഗ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപുലമായ ശ്രേണി സ്ഥാപനം വാഗ്ദാനം ചെയ്യുന്നു.

X
Top