രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

ഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

ന്യൂഡല്‍ഹി: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ പ്രകാരം ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ ചരക്കുകളില്‍ കുറഞ്ഞത് 20 ശതമാനം ആ രാജ്യത്തെ സേവനങ്ങളോ മാനവ വിഭവ ശേഷിയോ അസംസ്‌കൃത വസ്തുക്കളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ സ്ഥാപനങ്ങളെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ചട്ടക്കൂടില്‍ ക്ലാസ്-II ആയി പരിഗണിക്കും, റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതോടെ കേന്ദ്ര മന്ത്രാലയങ്ങളുടെ ഏകദേശം 40,000 ഉയര്‍ന്ന മൂല്യമുള്ള പൊതു കരാറുകള്‍ക്കായി രാജ്യത്തെ സ്ഥാപനങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ യുകെ കമ്പനികള്‍ക്കാകും. ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍, ഹരിത ഊര്‍ജ്ജം തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന കരാറുകളാണ് ഇവ.

കൂടാതെ ദേശീയ ചികിത്സാ വ്യവസ്ഥകള്‍ക്ക് കീഴില്‍, സെന്‍ട്രല്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് പോര്‍ട്ടല്‍ (CPPP), ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (GeM) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഇവര്‍ക്ക് സാധ്യമാകും.

അതേസമയം ആഭ്യന്തര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യ ബോധപൂര്‍വ്വം സെന്‍സിറ്റീവ് മേഖലളായ ആരോഗ്യ സംരക്ഷണം, കൃഷി, എംസ്എംഇ,കുറഞ്ഞ മൂല്യമുള്ള കരാറുകള്‍ എന്നിവയെ കരാറുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ, പ്രാദേശിക വ്യവസായത്തിന് നല്‍കിവരുന്ന പിന്തുണ ഉറപ്പാക്കാനായി പൊതു സംഭരണ നയത്തിന് കീഴില്‍ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് (MSME) മുന്‍ഗണന നല്‍കി.

അതേസമയം, സമാനമായി പ്രധാന യുകെ ഗവണ്‍മെന്റ് വകുപ്പുകളുടെ കരാറുകളിലേയ്ക്ക് ഇന്ത്യന്‍ വിതരണക്കാര്‍ക്ക് വിവേചനരഹിതമായ പ്രവേശനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ കാബിനറ്റ് ഓഫീസ്, ബിസിനസ് ആന്‍ഡ് ട്രേഡ് വകുപ്പ്, നാഷണല്‍ ഹൈവേകള്‍, എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ശ്രദ്ധേയമായ കാര്യം സംഭരണ കരാറുകളില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ പരിധികള്‍ യുകെ അംഗീകരിച്ചിട്ടുണ്ട്.

വ്യാപാര വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍, യുകെ കമ്പനികള്‍ക്കുള്ള 20 ശതമാനം ആനുകൂല്യം ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ തുടങ്ങിയ പദ്ധതികളുടെ ഉദ്ദേശ്യത്തെ ദുര്‍ബലപ്പെടുത്തും. കാരണം ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ഇന്‍പുട്ടുകളുടെ 80 ശതമാനം വരെ ഉപയോഗിക്കാന്‍ യുകെ കമ്പനികള്‍ക്ക് കഴിയും എന്നതിനാലാണ് ഇത്.

ഇരു രാജ്യങ്ങളും അവരവരുടെ ആഭ്യന്തര അംഗീകാര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

X
Top