ആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നുഎംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യ

ഇലക്ട്രിക് വാഹന നിയമം പുനഃപരിശോധിക്കാന്‍ ഇന്ത്യ, ഇറക്കുമതി നികുതി കുറച്ചേയ്ക്കും

ന്യൂഡല്‍ഹി: ടെസ്ലയുടെ നിര്‍ദ്ദേശം പരിഗണിച്ച് ഇലക്ട്രിക് വാഹന നയം പുന: പരിശോധിക്കാനൊരുങ്ങുകയാണ് ഇന്ത്യ. അതായത് ഇവി (ഇലക്ട്രിക്ക് വെഹിക്കിള്‍) നിര്‍മ്മാതാക്കള്‍ പ്രാദേശികമായി നിര്‍മ്മാണം ആരംഭിക്കുന്ന പക്ഷം അവരുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാകും. നിലവില്‍ ഇറക്കുമതി ചെയ്യുന്ന ഇവികള്‍ക്ക് 100 ശതമാനമാണ് ഇന്ത്യയില്‍ നികുതി.

ഇത് 15 ശതമാനത്തോളമാക്കാനാണ് ആലോചിക്കുന്നത്. പുതിയ നയം അംഗീകരിക്കപ്പെടുന്ന പക്ഷം ടെസ്ലയ്ക്ക് തങ്ങളുടെ എല്ലാ മോഡലുകളും ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയും. കൂടാതെ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയില്‍ പ്രവേശിക്കാന്‍ മറ്റ് ആഗോള ഇവി നിര്‍മ്മാതാക്കള്‍ക്കും അവസരം ലഭിക്കും.

നയം ഇപ്പോഴും പരിഗണനയിലാണ്, അവസാന നികുതി നിരക്ക് മാറാം സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2021-ല്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച
ടെസ്ല ഇറക്കുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ ഈ ദിശയിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. അതേസമയം ടെസ്ല ഈയിടെ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ തയ്യാറായി. 24,000 യുഎസ് ഡോളറിന്റെ ഇവി നിര്‍മ്മിക്കാനാണ് അവര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പ്രവേശന മോഡലിന്റെ വിലയേക്കാള്‍ 25% കുറവില്‍.ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണി വളര്‍ന്നു കൊണ്ടിരിക്കുകയാണ്, 2022-ല്‍ ഏകദേശം 100,000 ഇവികള്‍ വില്‍ക്കപ്പെട്ടു.

2030 ആകുമ്പോഴേക്കും പുതിയ വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക്ക് ആക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

X
Top