കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യ റഷ്യയില്‍ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്തേയ്ക്കും

ന്യൂഡല്‍ഹി: ഭക്ഷ്യ പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ഇന്ത്യ റഷ്യയില്‍ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞ വിലയില്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് നീക്കം.

ജൂലൈയില്‍ പണപ്പെരുപ്പം 7.74 ശതമാനമായിരുന്നു. 15 മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഉയര്‍ന്ന ധാന്യ,പച്ചക്കറി വിലകളാണ് ചില്ലറ പണപ്പെരുപ്പമുയര്‍ത്തിയത്.

ഈ സാഹചര്യത്തിലാണ് ഇന്ത്യ ഗോതമ്പ് ഇറക്കുമതി നടത്തുന്നത്.അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന,ദേശീയ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഭക്ഷ്യവിതരണം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സ്വകാര്യ കമ്പനികള്‍ മുഖേനയും നയതന്ത്ര ഇടപാടുകളിലൂടെയും ഇറക്കുമതി ആലോചിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

നയതന്ത്ര ഇടപാടുകളിലൂടെ ഇന്ത്യ, വര്‍ഷങ്ങളായി ഗോതമ്പ് ഇറക്കുമതി ചെയ്തിട്ടില്ല. 2017 ല്‍ സ്വകാര്യ വ്യാപാരികള്‍ 5.3 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് കയറ്റി അയച്ചിരുന്നു. ആ കാരണത്താല്‍ ആവര്‍ഷം ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ടിവന്നു.

അതാണ് അവസാനമായി ഗോതമ്പ് ഇറക്കുമതി ചെയ്ത അവസരം. റഷ്യന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാരിന്റെ പദ്ധതി പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇന്ധനം, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രധാന ചരക്കുകളുടെ വിതരണം ത്വരിതപ്പെടുത്താനും ഗ്രാമീണ പദ്ധതികളുടെ വിപുലീകരണത്തിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

X
Top