ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ക്രൂഡ് ഓയില്‍: ഇന്ത്യയ്ക്ക് നല്‍കുന്ന കിഴിവ് റഷ്യ കുറച്ചു

ന്യൂഡല്‍ഹി: ചൈനയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ വിതരണം വര്‍ദ്ധിപ്പിച്ച റഷ്യ, ഇന്ത്യയ്ക്ക് നല്‍കുന്ന കിഴിവ് കുറച്ചു. ഇതോടെ ഒരു വര്‍ഷമായി രാജ്യം ആസ്വദിക്കുന്ന ആനുകൂല്യത്തിന് വിരാമമായി. 2023 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വിലകുറഞ്ഞ റഷ്യന്‍ ഓയില്‍ ലഭ്യമായിരുന്നു.

2022 ഫെബ്രുവരിയില്‍ ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം നിരവധി പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് കാരണമായി. മോസ്‌കോ അതിന്റെ ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍, ഇന്ത്യ താല്‍പര്യം പ്രകടിപ്പിക്കുകയും ബാരലിന് 15-20 ഡോളര്‍ കിഴിവ് നേടുകയും ചെയ്തു.

മിന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ഈ കിഴിവുകള്‍ ഇപ്പോള്‍ 5 ഡോളറിലെത്തി. ” വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മറ്റ് രാഷ്ട്രങ്ങളെത്തിയതോടെ, റഷ്യ ഇന്ത്യന്‍ റിഫൈനറികള്‍ക്കുള്ള കിഴിവുകള്‍ കുറച്ചു. നേരത്തെ, കിഴവുകള്‍ സുലഭമായി ലഭിച്ചിരുന്നു,”പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ മിന്റിനോട് പറഞ്ഞു.

മാത്രല്ല റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ ചൈന മുന്നിലെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. കണക്കുകള്‍ പ്രകാരം, മുമ്പ് സൗദി അറേബ്യ രാജ്യത്തിന്റെ ഏറ്റവും മികച്ച എണ്ണ വിതരണക്കാരനായിരുന്നുവെങ്കില്‍ 2023 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റഷ്യ ഈ സ്ഥാനം ഏറ്റെടുത്തു.

X
Top