കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി.
2025 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 78.52 കോടി രൂപയാണ്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ വരുമാനമായ 65.52 കോടി രൂപയേക്കാള്‍ 19.84 ശതമാനം അധിക വളര്‍ച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയത്.
ലാഭ വളര്‍ച്ച 16.76 കോടി രൂപയാണ്. ഓഹരി-കടം അനുപാതത്തിലും നിര്‍ണ്ണായകമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടിയ പലിശയും ആര്‍ബിഐയുടെ വായ്പാ നിബന്ധനകളും നിലനില്‍ക്കുമ്പോഴും 2025 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ കമ്പനിയുടെ പ്രകടനം സ്ഥിരോത്സാഹത്തിന്റേയും വളര്‍ച്ച നിലനിര്‍ത്തുന്നതിലെ പ്രതിബദ്ധതയുടേയും തെളിവാണെന്ന് ഇന്‍ഡെല്‍മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.
നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടു തന്നെ ഇന്‍ഡെല്‍മണി ആരോഗ്യകരമായ മൂലധന ക്ഷമത (CAR) നിലനിര്‍ത്തി വരികയാണ്.
നടപ്പു സാമ്പത്തിക വര്‍ഷം പുതിയ 80 ലധികം ശാഖകള്‍ കൂടി തുടങ്ങും.
14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കമ്പനിക്ക് ഇപ്പോള്‍ 320 ശാഖകളുണ്ട്.