ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

2021-22ല്‍ ബിസിസിഐ ടാക്‌സ് ഇനത്തില്‍ അടച്ചത് 1000 കോടിയിലധികം രൂപ

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്ഡാണ് ബി.സി.സി.ഐ. ഓരോ വര്ഷവും ബിസിസിഐയ്ക്ക് ലഭിക്കുന്നത് കൂറ്റന് തുകയാണ്. ഐസിസി, ഐപിഎല് ടൂര്ണമെന്റ് എന്നിവയാണ് ബിസിസിഐ യുടെ പ്രധാന വരുമാന സ്രോതസ്സ്. എന്നാല് ലഭിക്കുന്ന തുകയ്ക്ക് അനുസൃതമായി വമ്പന് ടാക്സും ബി.സി.സി.ഐയ്ക്ക് അടയ്ക്കേണ്ടിവരുന്നുണ്ട്. ഇതിന്റെ കണക്കുകളാണ് ഇപ്പോള് പുറത്തുവന്നിട്ടുള്ളത്.

2021-22 സാമ്പത്തികവര്ഷത്തില് 1159 കോടി രൂപയാണ് ടാക്സ് ഇനത്തില് ബിസിസിഐ അടച്ചത്. രാജ്യസഭയില് കേന്ദ്രമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിനുത്തരമായി കണക്കുകള് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ചുവര്ഷങ്ങളില് ബി.സി.സി.ഐ അടച്ച ടാക്സ്, ലഭിച്ച വരുമാനം, ചിലവ് എന്നിവയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.

2020-21 സാമ്പത്തിക വര്ഷത്തില് 844.92 കോടി രൂപയാണ് ടാക്സ് ഇനത്തില് അടച്ചത്. ഇതിനേക്കാള് കൂടുതലാണ് 2019-20 സാമ്പത്തിക വര്ഷത്തില് അടച്ച തുക. ആ വര്ഷം 882.29 കോടി രൂപയാണ് ബി.സി.സി.ഐ അടച്ചത്. 2019-ല് 844.92 കോടി രൂപയും 2017-18 സാമ്പത്തിക വര്ഷത്തില് 596.63 കോടി രൂപയും ടാക്സ് ഇനത്തില് അടച്ചു.

എന്നാല് നേടുന്ന വരുമാനത്തിലും ബി.സി.സിഐ മുന്നിലാണ്. 2021-22 വര്ഷത്തില് 7606 കോടി രൂപയാണ് ലഭിച്ചത്. 3064 കോടി രൂപയാണ് ചിലവ്. 2020-21 സാമ്പത്തിക വര്ഷത്തില് 4735 കോടി രൂപ ലഭിച്ചപ്പോള് 3080 കോടി രൂപ ചിലവ് വന്നു.

ഐ.സി.സിയില് നിന്ന് ലഭിക്കുന്നതിന് പുറമേ ഐ.പി.എല്ലില് നിന്നും വന് തുകയാണ് ലഭിക്കുന്നത്. താരങ്ങളുടെ പങ്കാളിത്തത്തിലും സ്പോണ്സര്ഷിപ്പിലുമെല്ലാം ഐ.പി.എല് മറ്റു ടൂര്ണമെന്റുകളേക്കാള് ഏറെ മുന്നിലാണ്.

വരാനിരിക്കുന്ന സീസണുകളിലും ഐ.പി.എല്ലിന്റെ മാറ്റ് കൂടുമെന്ന കാര്യത്തില് തര്ക്കമില്ല.

X
Top