
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സ് 198.52 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 80909.28 ലെവലിലും നിഫ്റ്റി 62.10 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 24803.10 ലെവലിലും വ്യാപാരം തുടരുന്നു.
731 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 19411 ഓഹരികളാണ് മുന്നേറുന്നത്. 222 ഓഹരികളില്‍ മാറ്റമില്ല. മേഖലകളില്‍ ലോഹം ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജജം, റിയാലിറ്റി, ലോഹം എന്നിവ 0.5 ശതമാനം വീതം ഉയര്‍ന്നപ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സമാന തോതില്‍ ഇടിഞ്ഞു.
ഇത് തുടര്‍ച്ചയായ നാലാം സെഷനിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കുന്നത്. നിലവില്‍ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ശ്രീരാം ഫിനാന്‍സ്, ഹിന്‍ഡാല്‍കോ,എസ്ബിഐ എന്നിവയാണ് മികച്ച നിലയില്‍. അതേസമയം എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്, കൊടക് മഹീന്ദ്ര, ട്രെന്റ്, ടാറ്റ കണ്‍സ്യൂമര്‍ എന്നിവ നഷ്ടത്തിലായി.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളില്‍ മാറ്റമില്ല.