അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

ഇന്‍ഷൂറന്‍സ് ക്ലെയിം സെറ്റില്‍മെന്റ്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഒന്നാമത്

തിരുവനന്തപുരം: 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തിയ ക്ലെയിം സെറ്റില്‍മെന്റ് അനുപാതത്തില്‍ ഒന്നാം സ്ഥാനത്തെത്തി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്.

കണക്കുകള്‍ പ്രകാരം 97.90% ആണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം. എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 95.80%, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് 93.50%, മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് 86.30%, ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 77.30% എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങളിലെത്തിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം.

അതാത് കമ്പനി വെബ്‌സൈറ്റുകളില്‍ പൊതുജന സമക്ഷം വെളിപ്പെടുത്തിയ പട്ടികയില്‍ നിന്നാണ് ക്ലെയിം സെറ്റില്‍മെന്റ് അനുപാതങ്ങള്‍ കണക്കാക്കിയത്. മൊത്തത്തില്‍ ലഭിച്ച ക്ലെയിമുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി കൊടുത്തു തീര്‍ത്ത ക്ലെയിമുകളുടെ ശതമാനം ആണ് അനുപാതം കാട്ടിത്തരുന്നത്.

സെറ്റില്‍മെന്റ് ക്ലെയിമുകളെ മൊത്തം ക്ലെയിമുകള്‍ കൊണ്ട് ഹരിക്കുകയും അതിനെ 100 കൊണ്ട് ഗുണിക്കുകയും ചെയ്താണ് ഈ കണക്കുകള്‍. ഒരു കമ്പനി 10,000 ക്ലെയിമുകളില്‍ 9,800 ക്ലെയിമുകളും സെറ്റില്‍ ചെയ്തുവെങ്കില്‍ അനുപാതം 98% ആണെന്ന് ഉദാഹരണമായി പറയാം.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍ന്‍സിന്റെ ക്ലെയിം ഫോര്‍ ഷുവര്‍ എന്ന സംരംഭം ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ച് കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ തന്നെ അര്‍ഹതപ്പെട്ട മരണ ക്ലെയിമുകള്‍ സെറ്റില്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്.

ക്ലെയിം ഫോര്‍ ഷുവര്‍ എന്ന സേവന സംരംഭത്തിലൂടെ കുടുംബാംഗത്തിന്റെ മരണത്തിലൂടെ ആ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നില്‍ കാണുന്നത്.

X
Top