ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രംവ്യാപാര ചര്‍ച്ച: യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുഇന്ത്യയില്‍ വില്‍ക്കുന്ന 99% മൈബൈല്‍ ഫോണും മെയ്ഡ് ഇൻ ഇന്ത്യതരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരം

ഹ്യൂണ്ടായി മോട്ടോഴ്‌സ് ഓഹരിയില്‍ കുതിപ്പ്, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: ഹ്യൂണ്ടായി മോട്ടോഴ്‌സ് ഇന്ത്യ ഓഹരി ചൊവ്വാഴ്ച 3 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 2222 രൂപയിലാണ് സ്റ്റോക്കുള്ളത്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുതിപ്പ് തുടരുന്നത്.

നേരത്തെ അന്തര്‍ദ്ദേശീയ ബ്രോക്കറേജ് ഗോള്‍ഡ്മാന്‍ സാക്ക്‌സ് 2600 രൂപ ലക്ഷ്യവിലയില്‍ ഓഹരിയ്ക്ക് വാങ്ങല്‍ റേറ്റിംഗ് നല്‍കിയിരുന്നു. മികച്ച വളര്‍ച്ചാനുമാനമാണ് കാരണം. 2027-28 സാമ്പത്തികവര്‍ഷങ്ങളില്‍ എതിരാളികളേക്കാള്‍ മികച്ച വില്‍പന കാഴ്ചവയ്ക്കാന്‍ കമ്പനിയ്ക്കാകുമെന്ന് അനലിസ്റ്റുകള്‍ കരുതുന്നു.

ഇവി മോഡലുകളുടെ വളര്‍ച്ചയും അവികസിത വിപണികളിലെ വളര്‍ച്ചയും പുതിയ ഉത്പന്ന ലോഞ്ചുകളുമാണ് തുണയാകുക. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 2025-28 സാമ്പത്തികവര്‍ഷങ്ങളില്‍ 120 ബേസിസ് പോയിന്റുയരും.

നേരത്തെ നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസും ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2600 രൂപയാണ് ലക്ഷ്യവില.

2030 സാമ്പത്തിക വര്‍ഷത്തോടെ 26 ലോഞ്ചുകള്‍ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ നടത്തും. അതില്‍ ഏഴ് മുതല്‍ എട്ട് വരെ പുതിയ മോഡലുകള്‍ ഉള്‍പ്പെടുന്നു.

അടുത്ത 18 മാസത്തിനുള്ളില്‍ പുതിയ കോംപാക്റ്റ് എസ്യുവി, മൈക്രോ ഇ-എസ്യുവി, ഒന്നിലധികം പുതുക്കിയ മോഡലുകള്‍ എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്നലോഞ്ചുകള്‍. 2028 സാമ്പത്തിക വര്‍ഷത്തോടെ കമ്പനിയുടെ ആഭ്യന്തര വിപണി വിഹിതം 15 ശതമാനത്തിലേയ്ക്കുയരാന്‍ ഈ ലോഞ്ചുകള്‍ കാരണമാകുമെന്ന് ബ്രോക്കറേജ് പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ഓട്ടോ കമ്പനിയുടെ വിജയ നിരക്ക്, അതായത് നാല് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്ന വികസന ചെലവ് വീണ്ടെടുക്കാനുള്ള കഴിവ്, വ്യവസായത്തിലെ ഏറ്റവും മികച്ച 100 ശതമാനം ആണ്. കൂടാതെ, സണ്‍റൂഫുകള്‍, അഡാസ്, ഓട്ടോമാറ്റിക്സ് എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോള്‍, എസ്യുവികളുടെയും പ്രീമിയവല്‍ക്കരണത്തിന്റെയും മികച്ച വിഹിതത്തില്‍ നിന്ന് ഹ്യൂണ്ടായി നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട.

X
Top