നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഇന്ത്യയിലെ ആപ്പിളിന്റെ വരുമാനത്തില്‍ വന്‍കുതിപ്പ്

ന്യൂഡൽഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനത്തില്‍ വന്‍ കുതിപ്പ്.

2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ ഇന്ത്യയുടെ വരുമാനം 48 ശതമാനത്തിന്റെ വര്‍ധനയോടെ 49,322 കോടി രൂപ നേടി.

ബിസിനസ് ഇന്റലിജന്‍സ് സ്ഥാപനമായ ടോഫ് ളര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ ഇന്ത്യയുടെ വരുമാനം 33,381 കോടി രൂപയായിരുന്നു.
2023 മാര്‍ച്ച് അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ കമ്പനിയുടെ ലാഭത്തില്‍ 77 ശതമാനത്തിന്റെ വര്‍ധനയോടെ 2,230 കോടി രൂപയായി.

മുന്‍വര്‍ഷം ലാഭം 1,263 കോടി രൂപയായിരുന്നു.

X
Top