ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞുകേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽരാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ലാഭം 2,616 കോടിയായി ഉയർന്നു

മുംബൈ: ഹിന്ദുസ്ഥാൻ യുണിലിവറിന്റെ സെപ്റ്റംബർ പാദത്തിലെ വരുമാനം ഏകദേശം 16 ശതമാനം ഉയർന്ന് 14,751 കോടി രൂപയായപ്പോൾ അറ്റാദായം 20% വർധിച്ച് 2,616 കോടി രൂപയായി. വിശകലന വിദഗ്ധർ 2,460 കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിച്ചിരുന്നത്.

ബോർഡ് ഓഹരി ഒന്നിന് 17 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഈ ത്രൈമാസത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 8% വർധിച്ച് 3,377 കോടി രൂപയായി. എന്നാൽ പ്രവർത്തന മാർജിൻ 172 ബേസിസ് പോയിന്റ് ഇടിഞ്ഞ് 22.89% ആയി കുറഞ്ഞു.

മൊത്തം ചെലവ് കൂടിയതാണ് മാർജിനിൽ ഇടിയാൻ കാരണമായതെന്ന് കമ്പനി അറിയിച്ചു. അവലോകന കാലയളവിൽ അസംസ്‌കൃത വസ്തുക്കളുടെ വില 5,197 കോടി രൂപയായും ജീവനക്കാരുടെ ചെലവ് 709 കോടി രൂപയായും വർധിച്ചു.

എച്ച്.യൂ.എല്ലിന്റെ ഹോം കെയർ വിഭാഗം വരുമാനത്തിൽ 34% വളർച്ച കൈവരിച്ചപ്പോൾ, ബ്യൂട്ടി, പേഴ്‌സണൽ കെയർ വിഭാഗം 11% വളർച്ച രേഖപ്പെടുത്തി. ഇതിൽ ലക്സ്, ഡോവ്, പിയേഴ്സ് തുടങ്ങിയ ബ്യൂട്ടി, പ്രീമിയം ബ്രാൻഡുകളുടെ നേതൃത്വത്തിൽ സ്കിൻ ക്ലെൻസിംഗ് ശക്തമായ ഇരട്ട അക്ക വളർച്ച നൽകി.

കമ്പനിയുടെ ഫുഡ്‌സ്, റിഫ്രഷ്‌മെന്റ് വിഭാഗം ഈ പാദത്തിൽ 4% വളർച്ചയാണ് നേടിയത്.

X
Top