ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

59 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി എച്ച്എഫ്‌സിഎൽ

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് 59.22 കോടി രൂപയുടെ പർച്ചേസ് ഓർഡറുകൾ ലഭിച്ചതായി അറിയിച്ച് എച്ച്എഫ്‌സിഎൽ. ഈ വാർത്തയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 7.29 ശതമാനം ഉയർന്ന് 66.95 രൂപയിലെത്തി. വിവിധ ടെലികോം സർക്കിളുകളിലെ ഫൈബർ ടു ദ ഹോം (FTTH) നെറ്റ്‌വർക്കിനും ദീർഘദൂര ഫൈബർ നെറ്റ്‌വർക്കിനുമായി ഒരു പ്രമുഖ ടെലികോം ഓപ്പറേറ്ററാണ് പർച്ചേസ് ഓർഡറുകൾ നൽകിയതെന്നും, ഇതിന്റെ ഭാഗമായി തങ്ങൾ ഹോം നെറ്റ്‌വർക്കിലേക്കും ദീർഘദൂര ഫൈബർ ശൃംഖലയിലേക്കും ഫൈബറിനായുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC), റോളൗട്ടിനുള്ള സേവനങ്ങൾ എന്നിവ നൽകുമെന്നും എച്ച്എഫ്‌സിഎൽ പറഞ്ഞു. ഓർഡർ പ്രകാരം 2023 ജൂലായ് മാസത്തിനുള്ളിൽ കമ്പനി കേബിളുകളുടെ വിതരണം നടത്തും.

ഹൈ-എൻഡ് ട്രാൻസ്മിഷൻ, ആക്സസ് ഉപകരണങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക സംരംഭമാണ് എച്ച്എഫ്‌സിഎൽ. ടെലികോം സേവനദാതാക്കൾ, റെയിൽവേ, പ്രതിരോധം എന്നിവയ്ക്കായി ആധുനിക ആശയവിനിമയ ശൃംഖല സ്ഥാപിക്കുന്നതിൽ ഇത് പ്രത്യേകം ശ്രദ്ധിക്കുന്നു. 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി 65.32 കോടി രൂപയുടെ ഏകികൃത അറ്റാദായം രേഖപ്പെടുത്തിയിരുന്നു. 

X
Top