ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

എച്ച്ഡിഎഫ്‌സി ക്രെഡിലയുടെ വില്‍പന പൂര്‍ത്തിയാക്കി എച്ച്ഡിഎഫ്‌സി

മുംബൈ: എച്ച്ഡിഎഫ്‌സി ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ 90 ശതമാനം ഓഹരികളും ക്രിസ് ക്യാപിറ്റല്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം സ്വന്തമാക്കി. 9,060 കോടി രൂപയുടേതാണ് ഇടപാട്.
എച്ച്ഡിഎഫ്‌സി ബാങ്ക്-എച്ച്ഡിഎഫ്‌സി ലയനം പൂര്‍ത്തിയാകുന്നതിനിടെയാണ് എച്ച്ഡിഎഫ്‌സി ക്രെഡിലയുടെ വില്‍പന.

ഹൗസിംഗ് ഡെവലപ്‌മെന്റ് ആന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (എച്ച്ഡിഎഫ്‌സി) വിദ്യാഭ്യാസ വായ്പ വിഭാഗമാണ് എച്ച്ഡിഎഫ്‌സി ക്രെഡില. “എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവ എച്ച്ഡിഎഫ്‌സി ക്രെഡിലയിലെ ഭൂരിഭാഗം ഓഹരികളും ബിപിഇഎ ഇക്യുടി, ക്രിസ് ക്യാപിറ്റല്‍ എന്നിവയുടെ നിക്ഷേപക കണ്‍സോര്‍ഷ്യത്തിന് വില്‍പന നടത്തി. അതിനുള്ള കരാറുകളില്‍ ഇവര്‍ ഏര്‍പ്പെട്ടു,” എച്ച്ഡിഎഫ്‌സി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിക്കുന്നു.

കോപ്പൂര്‍ണ്‍ ബി.വി., മോസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ഡെഫാറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹോള്‍ഡിംഗ് ബി.വി എന്നിവ ഉള്‍പ്പെട്ടതാണ് നിക്ഷേപ കണ്‍സോര്‍ഷ്യം. കൊപ്പൂര്‍ ബി.വി. ബിപിഇഎ ഇക്യുടി ഗ്രൂപ്പിന്റെയും മോസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഡെഫാറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹോള്‍ഡിംഗ് ബി.വി. ഇന്‍ഫിനിറ്റി പാര്‍ട്ണര്‍മാര്‍ എന്നിവ ക്രിസ് ക്യാപിറ്റല്‍ ഗ്രൂപ്പിന്റെയും ഭാഗമാണ്. 1352.18 കോടി രൂപയായിരുന്നു 2022-23 സാമ്പത്തികവര്‍ഷത്തില്‍ എച്ച്ഡിഎഫ്‌സി ക്രെഡില നേടിയ വരുമാനം.

2023 മാര്‍ച്ച് 31 വരെയുള്ള അവരുടെ അറ്റമൂല്യം 2435.09 കോടി രൂപയാണ്.

X
Top