മുംബൈ: എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം ആദ്യമായി 14 ലക്ഷം കോടി രൂപ മറികടന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. 1836.1 രൂപ വരെയാണ് ഈ ഓഹരി ഇന്ന് ഉയര്‍ന്നത്.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് അഞ്ച് ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഓഹരി 18 ശതമാനം മുന്നേറ്റം നടത്തി. ഇക്കാലയളവില്‍ സെന്‍സെക്‌സ് 5.93 ശതമാനമാണ് ഉയര്‍ന്നത്.
എം എസ് സി ഐ (മോര്‍ഗന്‍ സ്റ്റാന്‍ലി കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍) സൂചികയില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ് ഉയര്‍ത്തുന്നതാണ് ഈ ഓഹരിയിലേക്ക് നിക്ഷേപം ഗണ്യമായി എത്തുന്നതിന് വഴിയൊരുക്കിയത്.
എം എസ് സി ഐ സൂചികയിലെ വെയിറ്റേജ് ഉയര്‍ത്തുന്നതിന് അനുസരിച്ച് 188 കോടി ഡോളറിന്റെ നിക്ഷേപം എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.