ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ഹാവെൽസ് ഇന്ത്യയുടെ ഏകീകൃത അറ്റാദായത്തിൽ 3.13 ശതമാനം വർദ്ധനവ്

ന്യൂഡൽഹി: ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായം 3.13 ശതമാനം വർധിച്ച് 243.16 കോടി രൂപയായതായി ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ചരക്ക് വിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം മാർജിനുകളെ പ്രതികൂലമായി ബാധിച്ചിട്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ആയതായി കമ്പനി പറഞ്ഞു. കൺസ്യൂമർ ഇലക്ട്രിക്കൽ ഗുഡ്‌സ് നിർമ്മാതാക്കളായ കമ്പനി 2021 ഏപ്രിൽ-ജൂൺ പാദത്തിൽ 235.78 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് നേടിയത്. അതേപോലെ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം അവലോകന കാലയളവിൽ 62.62 ശതമാനം ഉയർന്ന് 4,244.46 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 2,609.97 കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിക്ക് ശക്തമായ വരുമാന വളർച്ച ഉണ്ടായതായി ഹാവെൽസ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ റായ് ഗുപ്ത പറഞ്ഞു.

ഹാവെൽസിന്റെ മൊത്തം ചെലവ് 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 70.36 ശതമാനം ഉയർന്ന് 3,964.76 കോടി രൂപയായി. കമ്പനിയുടെ സ്വിച്ച് ഗിയേഴ്സ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 37 ശതമാനം ഉയർന്ന് 516.93 കോടി രൂപയായപ്പോൾ, കേബിൾ വിഭാഗം 1,192.92 കോടി രൂപയുടെ വരുമാനം നേടി. കൂടാതെ കഴിഞ്ഞ ഒന്നാം പാദത്തിൽ ലൈറ്റിംഗ്, ഫിക്‌ചർ എന്നിവയിൽ നിന്നുള്ള ഹാവെൽസിന്റെ വരുമാനം 74.29 ശതമാനം ഉയർന്ന് 373.67 കോടി രൂപയായി. അതേസമയം, ഇലക്ട്രിക്കൽ കൺസ്യൂമർ ഡ്യൂറബിൾസിൽ നിന്നുള്ള (ഇസിഡി) വരുമാനം 839.55 കോടി രൂപയായി. മറ്റ് വിഭാഗത്തിൽ നിന്നുള്ള ഹാവെൽസിന്റെ വരുമാനം 227.60 കോടി രൂപയാണ്. ഹാവെൽസ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.22 ശതമാനം ഇടിഞ്ഞ് 1,224.65 രൂപയിലെത്തി. 

X
Top