ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ജൂൺ പാദത്തിൽ 2,000 കോടിയുടെ വിൽപ്പന രേഖപ്പെടുത്തി ഹാറ്റ്‌സൺ അഗ്രോ

മുംബൈ: ജൂൺ പാദത്തിൽ പാലുൽപ്പന്ന നിർമ്മാതാക്കളായ ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്‌സ് മികച്ച നേട്ടം കൈവരിച്ചു. 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ആദ്യമായി 2,000 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തിയാതായി കമ്പനി ബുധനാഴ്ച അറിയിച്ചു. 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ നഗരം അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ വരുമാനം 2,014.60 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ പാദത്തിൽ ഇത് 1,538.78 കോടി രൂപയായിരുന്നു. കൊവിഡ്-19 പാൻഡെമിക്കിന് ശേഷം ആഭ്യന്തര വിപണിയിലെ ശക്തമായ വിൽപ്പന വീണ്ടെടുക്കൽ മികച്ച വേനൽക്കാല വിൽപ്പന എന്നിവ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പനയിലേക്ക് നയിച്ചതായി കമ്പനിയുടെ ചെയർമാൻ ആർജി ചന്ദ്രമോഗൻ പ്രസ്താവനയിൽ പറഞ്ഞു.

അവലോകന പാദത്തിൽ കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 51.95 കോടി രൂപയാണ്. തങ്ങളുടെ മുൻനിര ബ്രാൻഡുകൾ ആരോഗ്യകരമായ വിൽപ്പന വളർച്ച രേഖപ്പെടുത്തിയതോടെ തങ്ങളുടെ എല്ലാ ബിസിനസ് സെഗ്‌മെന്റുകളും മികച്ച പ്രകടനം കാഴ്ചവെച്ചതായി ചന്ദ്രമോഗൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്‌ട്‌സ് അവരുടെ റീട്ടെയിൽ കാൽപ്പാടുകൾ മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ പുതിയ വിപണികളിലേക്ക് വിപുലീകരിച്ചിരുന്നു. ഐസ്‌ക്രീം, പാൽ, തൈര്, പാലുൽപ്പന്നങ്ങൾ, കാലിത്തീറ്റ എന്നിവയിൽ ശേഷി വർധിപ്പിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷം ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്‌ട്‌സ് പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾക്കായി ഏകദേശം 450 കോടി രൂപ നിക്ഷേപിച്ചിരുന്നു.

കഴിഞ്ഞ പാദത്തിൽ സിംഗപ്പൂരിലേക്കും മാലിദ്വീപിലേക്കും കമ്പനി തങ്ങളുടെ ജനപ്രിയ ബ്രാൻഡായ ‘അരുൺ ഐസ്ക്രീമിന്റെ’ കയറ്റുമതി ആരംഭിച്ചിരുന്നു. കൂടാതെ അരുൺ ഐസ്‌ക്രീമുകളുടെ അന്താരാഷ്ട്ര വ്യാപനം കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

X
Top