ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്

എയര്‍ടെല്ലിന്റെ 0.8% ഓഹരി സ്വന്തമാക്കി ജിക്യുജി പാര്‍ട്‌ണേഴ്‌സ്

മുംബൈ: ഭാരതി എയര്‍ടെല്ലിലെ 0.8% ഓഹരി ഏകദേശം 5850 കോടി രൂപയ്ക്ക് യുഎസ് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് സ്വന്തമാക്കി.

എന്‍ആര്‍ഐയായ രാജീവ് ജെയിനാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സിന് നേതൃത്വം നല്‍കുന്നത്.
എയര്‍ടെല്ലിന്റെ പ്രമോട്ടറായ സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സില്‍ (സിംഗ്‌ടെല്‍) നിന്നാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഓഹരി വാങ്ങിയത്.

സിംഗ്‌ടെല്ലിന്റെ അനുബന്ധ സ്ഥാപനമായ പാസ്റ്റല്‍ ലിമിറ്റഡ് വഴിയാണ് ഓഹരി വില്‍പ്പന നടത്തിയത്. ഇതോടെ ഭാരതി എയര്‍ടെല്ലിലെ സിംഗ്‌ടെല്ലിന്റെ ഓഹരി പങ്കാളിത്തം 29.8 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി കുറഞ്ഞു. ഇത് ഏകദേശം 33 ബില്യന്‍ ഡോളര്‍ മൂല്യം വരും.

X
Top