ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

ഫാസ്റ്റ്-ട്രാക്ക് ലയന പ്രക്രിയ ഉപയോഗിക്കാന്‍ കൂടുതല്‍ കമ്പനികളെ അനുവദിക്കുന്ന നിയമം പ്രാബല്യത്തിലായി

ന്യൂഡല്‍ഹി: കൂടുതല്‍ കമ്പനികളെ ഫാസ്റ്റ്-ട്രാക്ക് ലയന പ്രക്രിയ ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ കോര്‍പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തുള്ള ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് (എസ്എംഇ) നീക്കം ഗുണം ചെയ്യും.

സംവിധാനം നേരത്തെ പരിമിത കമ്പനികള്‍ക്ക് മാത്രമേ ലഭ്യമായിരിരുന്നുള്ളൂ. ചെറു കമ്പനികള്‍, അനുബന്ധ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്ന ഹോള്‍ഡിംഗ് കമ്പനികള്‍, സ്റ്റാര്‍ട്ട്പ്പ് ലയനങ്ങള്‍ എന്നിവയാണിത്. അതേസമയം പുതിയ നീക്കത്തില്‍ 200 കോടിയില്‍ താഴെ വായ്പയെടുത്ത, തിരിച്ചടവ് മുടക്കാത്ത ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ക്ക് നിയമം ബാധകമാക്കി. ഇതോടെ കൂടുതല്‍ ബിസിനസുകള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പുന:ക്രമീരണം സാധ്യമാകും.

കമ്പനികള്‍ (വിട്ടുവീഴ്ചകള്‍, ക്രമീകരണങ്ങള്‍, അമാല്‍ഗമേഷനുകള്‍) ഭേദഗതി നിയമങ്ങള്‍, 2025 എന്ന് വിളിക്കപ്പെടുന്ന നിയമങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിച്ച ഉടന്‍ തന്നെ പ്രാബല്യത്തില്‍ വന്നു. ലയന അംഗീകാരത്തിനായി അപേക്ഷിക്കുന്നതിന് 30 ദിവസം മുമ്പ് വായ്പാ പരിധി പരിശോധിക്കുമെന്ന് മന്ത്രാലയം അറിയിക്കുന്നു.

കമ്പനി നിയമത്തിലെ സെക്ഷന്‍ 8 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് നിയമങ്ങള്‍ ബാധകമല്ല. ഈ സ്ഥാപനങ്ങള്‍ പതിവ് ലയന പ്രക്രിയ പിന്തുടരേണ്ടതുണ്ട്.

ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് അവരുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങളുമായി ലയിക്കാന്‍ അനുമതി നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിദേശ-ഇന്‍കോര്‍പ്പറേറ്റഡ് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലേക്ക് അവരുടെ അടിത്തറ മാറ്റുന്ന ‘റിവേഴ്സ് ഫ്ലിപ്പിംഗിനെ്’ പിന്തുണയ്ക്കാനാണിത്.

കോര്‍പ്പറേറ്റ് പുനര്‍നിര്‍മ്മാണം എളുപ്പമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം കാണിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ലിസ്റ്റ് ചെയ്യപ്പെടാത്ത നിരവധി കമ്പനികള്‍ക്ക് ആന്തരിക പുനഃസംഘടന കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ പുതിയ നിയമങ്ങള്‍ സഹായിക്കും.

ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) അംഗീകാരത്തിന്റെ ആവശ്യകത നീക്കം ചെയ്തുകൊണ്ട്, വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഇന്ത്യന്‍ ശാഖകളുമായി ലയിക്കുന്നതിനുള്ള ലയന പ്രക്രിയ വേഗത്തിലാക്കാന്‍ മന്ത്രാലയം ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുക എളുപ്പമാക്കുക എന്ന 2025-26 ബജറ്റിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് നീക്കം.

X
Top