ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ട്രെയിന്‍ നിര്‍മ്മാണ ഘടകങ്ങള്‍ക്ക് പിഎല്‍ഐ സ്‌ക്കീം ലഭ്യമാക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: ട്രെയിന്‍ ഘടക നിര്‍മ്മാതാക്കള്‍ക്കായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പ്രോഗ്രാം വിപുലീകരിക്കാന്‍ സര്‍ക്കാര്‍.ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും വിദേശ നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിനുമായാണ് ആനുകൂല്യങ്ങള്‍. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ നിയമിക്കും.

കണ്‍സള്‍ട്ടിന്‍സി സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ലേല പ്രക്രിയ ഓഗസ്റ്റ് അവസാനത്തോടെ നടത്തുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റോളിംഗ് സ്റ്റോക്ക് എന്നറിയപ്പെടുന്ന എഞ്ചിനുകളും കോച്ചുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ പട്ടിക കണ്‍സള്‍ട്ടന്റ് തയ്യാറാക്കും. ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളാണ് ഇത്തരത്തില്‍  പട്ടികയിലുള്‍പ്പെടുത്തുക.

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്, പിഎല്‍ഐ പ്രോഗ്രാമിലൂടെ സര്‍ക്കാര്‍ ഔട്ട്പുട്ട് ലിങ്ക്ഡ് ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്‌പോര്‍ട്ടര്‍മാരില്‍ ഒരാളായ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 28 തരം പാസഞ്ചര്‍ കോച്ചുകളാണുള്ളത്.എങ്കിലും ലിങ്കെ ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി), വന്ദേ ഭാരത് എന്നിങ്ങനെ  അവ രണ്ടായി കുറയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

X
Top