ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കൊവിഡ് വാക്സിന്‍: ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 2,500 കോടി രൂപയുടെ പദ്ധതി

ന്യൂഡല്‍ഹി: അയല്‍രാജ്യമായ ചൈനയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായ സാഹചര്യത്തില്‍ വാക്‌സിന്‍ സ്വാശ്രയത്വം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി 2,500 കോടി രൂപയുടെ സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കുമെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌ക്കീമിന്റെ സമാന മാതൃകയിലാണ് പുതിയ പദ്ധതി.

വാക്സിന്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഫില്‍ട്ടറുകള്‍, കാസറ്റുകള്‍, കാട്രിഡ്ജുകള്‍ എന്നിവയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും പ്രതിരോധ കുത്തിവയ്പ്പുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെടുന്ന ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കും.

‘ആത്മനിര്‍ഭര്‍ വാക്സിന്‍ നിര്‍മ്മാണം (സ്വാശ്രയത്വം) നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു.വാക്‌സിന്‍ ഇന്‍പുട്ട് മെറ്റീരിയലിനായി ഒരു സാമ്പത്തിക സഹായ സഹായ പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2,500 കോടി രൂപയാണ് ബജറ്റ് വിഹിതം. ധനകാര്യം, ബയോടെക്നോളജി തുടങ്ങിയ ഒന്നിലധികം വകുപ്പുകളുമായി കൂടിയാലോചന നടന്നു. വരുന്ന ബജറ്റില്‍പ്രഖ്യാപനം വന്നേക്കാം,” ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നതിനായി മൂന്ന് ഫാര്‍മ പിഎല്‍ഐ സ്‌കീമുകള്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.ബള്‍ക്ക് മരുന്നുകള്‍ക്കായി 6,940 കോടി രൂപ, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി 3,420 കോടി രൂപ, ഫാര്‍മസ്യൂട്ടിക്കല്‍സിനായി 15,000 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. പിഎല്‍ഐ സ്‌ക്കീമിന് കീഴില്‍ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍സ് ചേരുവകള്‍ (എപിഐ) നിര്‍മ്മിക്കുന്നതിനുള്ള അവസാന തീയതി നീട്ടുകയും ചെയ്തു.

വലിയ തോതിലുള്ള മരുന്നുത്പാദന പാര്‍ക്കുകള്‍, മെഡിക്കല്‍ ഉപകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി മറ്റൊരു സ്‌ക്കീമും നടത്തിവരുന്നു. സെപ്തംബറില്‍ ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കി. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടയാണ് സംസ്ഥാനങ്ങള്‍ പദ്ധതി ആരംഭിക്കുന്നത്.

മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) സംസ്ഥാനത്ത് ഒരു ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു.

X
Top