ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

ഇന്ത്യൻ ഫിൻ‌ടെക് സ്റ്റാർട്ടപ്പായ പ്രോഗ്‌ക്യാപ്പിൽ നിക്ഷേപം നടത്തി ഗൂഗിൾ

ന്യൂഡൽഹി: ചെറുകിട, ഇടത്തരം ബിസിനസുകളെ പരിപാലിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പായ പ്രോഗ്‌ക്യാപ്പിൽ നിക്ഷേപം നടത്തി ഗൂഗിൾ. ഈ നിക്ഷേപം ഉൾപ്പെടെ സീരീസ് സി ഫണ്ടിംഗ് റൗണ്ടിൽ സ്ഥാപനം 40 മില്യൺ ഡോളർ സമാഹരിച്ചു. ഈ ഫണ്ടിംഗ് റൗണ്ടിന് ക്രിയേഷൻ ഇൻവെസ്റ്റ്‌മെന്റും ടൈഗർ ഗ്ലോബലും നേതൃത്വം നൽകി. 10,000 ഡോളർ മുതൽ 12,500 ഡോളർ വരെ റിവോൾവിംഗ് ക്രെഡിറ്റ് ലൈൻ നീട്ടി കൊണ്ട് 700,000 ചെറുകിട കച്ചവടക്കാർക്ക് സേവനം നൽകാൻ ഈ ഏറ്റവും പുതിയ ഫണ്ടിംഗ് പ്രോഗ്‌ക്യാപ്പിനെ സഹായിക്കും. പ്രോഗ്ക്യാപ് അതിന്റെ ഉപഭോക്താക്കളുടെ എല്ലാ ഇടപാടുകൾക്കുമുള്ള പ്രധാന ഓപ്പറേറ്റിംഗ് എഞ്ചിനായി മാറുന്നതായും, കൂടാതെ അവർക്ക് ബിസിനസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്ന ക്രെഡിറ്റ്, ടെക്നോളജി സൊല്യൂഷനുകൾ തങ്ങൾ വാഗ്ദാനം ചെയ്യുന്നതായും കമ്പനി പറഞ്ഞു. നിലവിലുള്ള നിക്ഷേപകരായ സെക്വോയ ഇന്ത്യയും സൗത്ത്ഈസ്റ്റ് ഏഷ്യയും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.

കമ്പനിയുടെ സീരീസ് സി റൗണ്ടിന്റെ വിപുലീകരണമായിരുന്നു ഈ ധനസമാഹരണം, നിലവിൽ കമ്പനിയുടെ മൂല്യം 600 മില്യൺ ഡോളറാണ്. കമ്പനി നേരത്തെ ടൈഗർ ഗ്ലോബൽ ആൻഡ് ക്രിയേഷൻ ഇൻവെസ്റ്റ്‌മെന്റ്‌സിൽ നിന്ന് 30 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. പുതിയ ഫണ്ടുകൾ കമ്പനിയുടെ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനും ഉൽപ്പന്ന വികസനം ത്വരിതപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് പ്രോഗ്‌ക്യാപ്പ് പറഞ്ഞു. സ്റ്റാർട്ടപ്പ് ഇതുവരെ 6,500 കോടിയിലധികം രൂപയുടെ ക്രെഡിറ്റ് വിതരണം നടത്തിയിട്ടുണ്ട്. 

X
Top