കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സ്വർണവില പവന് 51,280 കടന്നു

കൊച്ചി: സ്വർണത്തിന്റെ പോക്ക് എങ്ങോട്ട് എന്നറിയാതെ ആഭരണ പ്രേമികൾ. സംസ്ഥാനത്ത് വീണ്ടും ഞെട്ടിച്ച് സ്വർണ വില. ഗ്രാമിന് 75 രൂപ വർധിച്ച് 6,410 രൂപയും പവന് 600 രൂപ വർധിച്ച് 51,280 രൂപയുമെന്ന സർവ കാല റെക്കോർഡിലാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് യഥാക്രമം 6,335 രൂപയിലും 50,680 രൂപയിലുമാണ് ചൊവ്വാഴ്ച്ച വ്യാപാരം നടന്നത്.

സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. രാജ്യാന്തര സ്വർണവില 2285 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.

രാജ്യാന്തര സ്വർണവില കയറ്റം ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.

രാജ്യാന്തര വിപണിയിൽ 2024ൽ യുഎസ് ഫെഡ് മൂന്ന് തവണ പലിശ നിരക്കു കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ 2025 സാമ്പത്തിക വർഷത്തിലും സ്വർണത്തിന്റെ കുതിപ്പ് തുടർന്നേക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

അതേസമയം സ്വർണത്തിലെ കുതിപ്പ് ജ്വല്ലറി ഓഹരികൾക്കൊപ്പം, സ്വർണപണയ ഓഹരികൾക്കും അനുകൂലമാണ്.

X
Top