എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

തുടർച്ചയായ വർധനയ്ക്ക് ശേഷം സ്വർണ വിലയിൽ ഇടിവ്‌

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ വർധനയ്ക്ക് ശേഷം ഇടിഞ്ഞ് സ്വർണ വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

കഴിഞ്ഞ തുടർച്ചയായ മൂന്ന് ദിവസങ്ങളിലും സ്വർണ വില വർധിച്ചിരുന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ നേരിയ നഷ്ടത്തിൽ വ്യാപാരം തുടർന്ന ശേഷം ഇന്ന് സ്വർണ നിരക്കിൽ മാറ്റമില്ല. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,338.04 ഡോളറായി തുടരുന്നു.

ഫെഡറൽ റിസർവിന്റെ നയപാതയെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾക്കായി യുഎസ് പണപ്പെരുപ്പ നിക്ഷേപകർ കാത്തിരിക്കുന്നതിനാലാണ് യുഎസ് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ സെഷനിൽ 1 ശതമാനമാണ് സ്വർണം ഇടിഞ്ഞത്.

അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 100 രൂപയിലാണ് വ്യാപാരം തുടരുന്നത്.

X
Top