വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ലാര്‍സണ്‍ ആന്റ് ടൂബ്രോ ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും ഉയര്‍ന്ന സെപ്തംബര്‍ പാദ ഫലത്തിന്റെ വെളിച്ചത്തില്‍ ലാര്‍സണ്‍ ആന്റ് ടൂബ്രോ ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തിയിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍. ക്രെഡിറ്റ് സ്യൂസ് 2250 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നല്‍കുമ്പോള്‍ 2200 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗാണ് ജെപി മോര്‍ഗന്റേത്. 2305 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ് മോര്‍ഗന്‍ സ്റ്റാന്‍ലിയും 2455 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ നിര്‍ദ്ദേശം ജെഫരീസും നല്‍കുന്നു.

കമ്പനിയുടെ സെപ്തംബര്‍ പാദ വരുമാനം 23 ശതമാനം ഉയര്‍ന്ന് 42763 കോടി രൂപയായിരുന്നു. അറ്റാദായത്തിലും 23 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. രേഖപ്പെടുത്തിയ അറ്റാദായം 2229 കോടി രൂപ.

51,914 കോടി രൂപയുടെ ഓര്‍ഡറുകള്‍ കമ്പനിയെ തേടിയെത്തിയപ്പോള്‍ ഓര്‍ഡര്‍ ബുക്കിന്റെ മൊത്തം മൂല്യം 3.72 ലക്ഷം കോടി രൂപയുടേതാണ്. 1946 ല്‍ സ്ഥാപിതമായ ലാര്‍സണ്‍ ആന്റ് ടൗബ്രോ ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (215601.72 വിപണി മൂല്യം)

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി വരുമാനം36547.92 കോടി രൂപയായിരുന്നു. മുന്‍പാദത്തേക്കാള്‍ 31.51 ശതമാനം കുറവ്. ലാഭം 2293.01 കോടി രൂപ.

22.42 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 33.5 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കയ്യാളുന്നു.

X
Top