തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.2 ശതമാനമായി കുറഞ്ഞു, മൂന്നുമാസത്തെ കുറഞ്ഞ തോത്ഇന്ത്യയ്ക്ക് ചൈനയുടെ ഉറപ്പ്, അപൂര്‍വ ധാതുക്കള്‍, വളങ്ങള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ എന്നിവ നല്‍കുംജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും

ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകളിലേക്ക് കുതിച്ച് അദാനി

മുംബൈ: ഗൗതം അദാനിയുടെ ആസ്തി 39.9 ബില്യൺ ഡോളറായി ഉയർന്നു. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനിയുടെ സ്ഥാനം ഇതോടെ ഉയർന്നു. നാലുപേരെ മറികടന്ന് അദാനി 30-ാം സ്ഥാനത്തെത്തി. കമ്പനികളുടെ ഓഹരി വില കുത്തനെ ഉയർന്നതാണ് ഗൗതം അദാനിക്ക് തുണയായത്.

2 ബില്യൺ ഡോളറിലധികം വർദ്ധനയാണ് ഉണ്ടായത്. ഏകദേശം 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് ജനുവരി 24-ന് അദാനി ഗ്രൂപ്പിന് എതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം അദാനി ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായിരുന്നത്.

മാർച്ച് അവസാനത്തോടെ 690 മില്യൺ മുതൽ 790 മില്യൺ ഡോളർ വരെയുള്ള ഷെയർ-ബാക്ക്ഡ് ലോണുകൾ തിരിച്ചടക്കാനോ തിരികെ നൽകാനോ ഗൗതം അദാനി ഉദ്ദേശിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നത്.

നേരത്തെ, ഹിൻഡൻബർഗ് റിസർച്ചിന്റെ എല്ലാ അവകാശവാദങ്ങളും അദാനി ഗ്രൂപ്പ് തള്ളിയിരുന്നെങ്കിലും ഗ്രൂപ്പിന്റെ ഓഹരി ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു.

അതേസമയം 2023 ൽ സമ്പത്ത് ഗണ്യമായി കുറയുന്ന ഒരേയൊരു ഇന്ത്യൻ വ്യവസായി അദാനിയല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തി 5 ബില്യൺ ഡോളറിലധികം കുറഞ്ഞു.

വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയുടെ ആസ്തി 79.7 ബില്യൺ ഡോളറാണ്.

X
Top