ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

20 ശതമാനത്തിന്റെ വളര്‍ച്ചാ ലക്ഷ്യവുമായി ഫ്യൂച്ചർ ജനറലി ഇന്ത്യ

മുംബൈ: മോട്ടോർ ഇൻഷുറൻസ് ബിസിനസിലെ പുനരുജ്ജീവനത്തോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഏകദേശം 20 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് (എഫ്‌ജിഐഐ) അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ കമ്പനി 4,210 കോടി രൂപയുടെ ഗ്രോസ് റൈറ്റ് പ്രീമിയത്തിൽ (ജിഡബ്ല്യുപി) 8 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.

വാഹനങ്ങളുടെ ഉയർന്ന വിൽപ്പനയുടെ പിൻബലത്തിൽ മോട്ടോർ ബിസിനസിന്റെ പുനരുജ്ജീവനത്തോടെ കമ്പനി ഏകദേശം 20 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും. റീട്ടെയിൽ പോർട്ട്‌ഫോളിയോയുടെ 65 ശതമാനവും മോട്ടോർ ഇൻഷുറൻസിന്റെ സംഭാവനയാണെന്നും എഫ്‌ജിഐഐ മാനേജിംഗ് ഡയറക്ടറം സിഇഒയുമായ അനുപ് റാവു പറഞ്ഞു.

വളർത്തുമൃഗങ്ങളുടെ (നായ്) ഇൻഷുറൻസ് പോലുള്ള പുതിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രികരിച്ചുള്ള ഉത്പന്നങ്ങൾ വേഗത്തിൽ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു. ജെവി പങ്കാളിയും ആഗോള ഇൻഷുറൻസ് കമ്പനിയായ ജെനറലിയും കമ്പനിയിലെ തങ്ങളുടെ ഓഹരി 74 ശതമാനമായി ഉയർത്തിയ സാഹചര്യത്തിൽ കോർപ്പറേറ്റ് ഐഡന്റിറ്റിയിൽ മാറ്റം വരുത്താൻ ഇപ്പോൾ പദ്ധതിയില്ലെന്ന് റാവു പറഞ്ഞു.

X
Top