പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ബാങ്ക് തട്ടിപ്പ് കേസുകള്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 100 കോടി രൂപയിലധികം വരുന്ന തുകയുടെ ബാങ്ക് തട്ടിപ്പുകള്‍ ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ 1.05 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2021-22 ല്‍ 41,000 കോടി രൂപയുടെ കേസുകള്‍ മാത്രമാണ് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, സ്വകാര്യ, പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് കേസുകളുടെ എണ്ണം 2020-21ല്‍ 265 ആയിരുന്നത് 2022ല്‍ 118 ആയി കുറഞ്ഞു.
പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) കാര്യത്തില്‍, 100 കോടി രൂപയിലധികം വരുന്ന തട്ടിപ്പ് കേസുകളുടെ എണ്ണം 167ല്‍ നിന്ന് 80 ആയി കുറയുകയായിരുന്നു. അതേസമയം സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കള്‍ക്ക് നേരിടേണ്ടിവന്ന കേസുകളുടെ എണ്ണം 98ല്‍ നിന്ന് 38 ആയി. മൊത്തത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ 65,900 കോടി രൂപയില്‍ നിന്നും 28,000 കോടി രൂപയായി തട്ടിപ്പ് തുകയില്‍ കുറവ് വന്നു.
സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് 2222 സാമ്പത്തിക വര്‍ഷത്തില്‍ 13,000 കോടി രൂപയുടെ തട്ടിപ്പ് കേസുകളാണ് നേരിടേണ്ടിവന്നത്. എന്നാല്‍ 2021 ല്‍ 39,900 കോടി രൂപയായിരുന്നു സ്വകാര്യബാങ്കുകള്‍ നേരിട്ട തട്ടിപ്പ്. എര്‍ലി വാണിംഗ് സിസ്റ്റം (ഇഡബ്ല്യുഎസ്) കാര്യക്ഷമത മെച്ചപ്പെടുത്തല്‍, ഭരണവും പ്രതികരണ സംവിധാനവും ശക്തിപ്പെടുത്തല്‍, ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനുള്ള ഡാറ്റാ വിശകലനം വര്‍ദ്ധിപ്പിക്കല്‍, ഡെഡിക്കേറ്റഡ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് (എംഐ) യൂണിറ്റ് അവതരിപ്പിക്കല്‍ തുടങ്ങി നിരവധി നടപടികള്‍ തട്ടിപ്പുകള്‍ തടയാനായി ആര്‍ബിഐ സ്വീകരിച്ചിരുന്നു. തട്ടിപ്പ് തടയുന്നതിനായി, 2021-22 കാലയളവില്‍, ഇഡബ്ല്യുഎസ് നടപ്പിലാക്കാന്‍ ആര്‍ബിഐ ശ്രമം നടത്തി.
റിസര്‍വ് ബാങ്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി െ്രെപവറ്റ് ലിമിറ്റഡുമായി സഹകരിച്ച് തിരഞ്ഞെടുത്ത ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലാണ് ഇഡബ്ല്യുഎസ് നടപ്പിലാക്കാന്‍ ശ്രമിച്ചത്. കൂടാതെ, മെഷീന്‍ ലേണിംഗ് (എംഎല്‍) അല്‍ഗോരിതം ഉപയോഗിച്ച് തിരഞ്ഞെടുത്ത ബാങ്കുകളില്‍ ഇഡബ്ല്യുഎസിന്റെ ഫലപ്രാപ്തി വിലയിരുത്തി. തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്ന് ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്തു.
എബിജി ഷിപ്പ്‌യാര്‍ഡും അവരുടെ പ്രൊമോട്ടര്‍മാരും ചേര്‍ന്ന് നടത്തിയ 22,842 കോടി രൂപയുടെ തട്ടിപ്പാണ് എസ്ബിഐ പുറത്തുവിട്ടത്. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയ 14,000 കോടി രൂപയേക്കാള്‍ ഉയര്‍ന്നതാണ് ഇത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), കഴിഞ്ഞ മാസം, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) മുന്‍ സിഎംഡി കപില്‍ വാധവാന്‍, ഡയറക്ടര്‍ ധീരജ് വാധവാന്‍ തുടങ്ങിയവര്‍ക്കെതിരെ 34,615 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
സിബിഐ അന്വേഷിക്കുന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്. 2010നും 2018നും ഇടയില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ലെന്‍ഡര്‍മാരുടെ കണ്‍സോര്‍ഷ്യം നല്‍കിയ 42,871 കോടി രൂപയുടെ വായ്പയില്‍ ഡിച്ച്എഫ്എല്‍ തിരിച്ചടവ് മുടക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ സമയങ്ങളില്‍ ബാങ്കുകള്‍ അക്കൗണ്ടുകളെ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിച്ചു.
ഡിഎച്ച്എഫ്എല്ലിന്റെ പുസ്തകങ്ങളില്‍ കൃത്രിമം കാണിച്ചുകൊണ്ട് പ്രമോട്ടര്‍മാരും മറ്റുള്ളവരും ചേര്‍ന്ന് ഫണ്ടിന്റെ ഒരു പ്രധാന ഭാഗം തട്ടിയെടുക്കുകയും കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്തുവെന്ന് ബാങ്ക് ആരോപിച്ചു. ഇത് കണ്‍സോര്‍ഷ്യത്തിലെ 17 ബാങ്കുകള്‍ക്ക് 34,615 കോടി രൂപയുടെ നഷ്ടമുണ്ടാക്കി.

X
Top