ഇന്ത്യയുടെ ‘ഹലാല്‍’ വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരംദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്രകേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കംകേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞുബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

ഭക്ഷണ വിതരണ പ്ലാറ്റ്ഫോം ഫീസ് കൂട്ടി സൊമാറ്റോ

പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വീണ്ടും വർധിപ്പിച്ചു. 5 രൂപയിൽ നിന്ന് 6 രൂപയായാണ് കൂട്ടിയത്.

ഉപയോക്താക്കൾ ഓരോ ഓർഡറിനും ഇനി അധിക ഫീസ് നൽകണം. തുടക്കത്തിൽ രണ്ടു രൂപയായിരുന്ന ഫീസാണ് ഘട്ടം ഘട്ടമായി ഉയർത്തി ഇപ്പോൾ 6 രൂപയാക്കിയത്. വരുമാനവും ലാഭവും ഉയർത്താനായി സ്വിഗ്ഗിയും സൊമാറ്റോയും ഏർപ്പെടുത്തിയതാണ് പ്ലാറ്റ്ഫോം ഫീ.

ഫീസ് വർധിപ്പിച്ച നടപടിക്ക് പിന്നാലെ സൊമാറ്റോയുടെ ഓഹരിവില ഇന്നലെ മികച്ച നേട്ടത്തിലേറി. ഇൻട്രാ-ഡേയിൽ 52-ആഴ്ചത്തെ ഉയരമായ 232 വരെയെത്തിയ ഓഹരിവില ഇപ്പോഴുള്ളത് 226.51 രൂപയിൽ.

കമ്പനിയുടെ വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു.
കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 170 ശതമാനം നേട്ടം (റിട്ടേൺ) സമ്മാനിച്ച ഓഹരിയാണ് സൊമാറ്റോ.

2022ൽ 79.8 രൂപയായിരുന്ന ഓഹരിവിലയാണ് ഇപ്പോൾ 232 രൂപവരെ എത്തിയത്.

X
Top