ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

2023 സാമ്പത്തികവര്‍ഷത്തില്‍ എഫ്ഐഐകള്‍ വിറ്റഴിച്ചത് 75000 കോടി രൂപയുടെ ഐടി,ബാങ്ക് ഓഹരികള്‍

ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിറ്റൊഴിയുന്നു. 2023 സാമ്പത്തികവര്‍ഷത്തില്‍ 75,000 കോടി രൂപയുടെ ഐടി, ബാങ്ക് ഓഹരികളാണ് അവര്‍ വില്‍പന നടത്തിയത്. എന്‍എസ്ഡിഎല്‍ ഡാറ്റ കാണിക്കുന്നതനുസരിച്ച് 48,005 കോടി രൂപ ഐടി ഓഹരികള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ ഏകദേശം 26,575 കോടി രൂപയുടെ ബാങ്ക്, സാമ്പത്തിക ഓഹരികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കപ്പെട്ടു.

എണ്ണയും വാതകവും (33,150 കോടി രൂപ), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (12,146 കോടി രൂപ) എന്നീ മേഖലകളും വില്‍പന നേരിട്ടു. അതേസമയം, എഫ്ഐഐകള്‍, ഹെല്‍ത്ത് കെയര്‍ (16,095 കോടി രൂപ), എഫ്എംസിജി (16,077 കോടി രൂപ), ക്യാപിറ്റല്‍ ഗുഡ്സ് (15,688 കോടി രൂപ), സേവനങ്ങള്‍ (11,202 കോടി രൂപ), ഓട്ടോ (10,799 കോടി രൂപ) മേഖല ഓഹരികളുടെ അറ്റ വാങ്ങല്‍കാരാകുന്നതിനും വിപണി സാക്ഷിയായി.

മാര്‍ച്ച് 31 വരെ മൊത്തത്തില്‍, എഫ്‌ഐഐകള്‍ 37,632 കോടി രൂപയുടെ അറ്റ വില്‍പനയാണ് നടത്തിയത്. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ തങ്ങളിലുള്ള വിശ്വാസം നിലനിര്‍ത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങി.

X
Top