
ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വളം സബ്സിഡിക്കായി നീക്കിവച്ചത് 1.75 ലക്ഷം കോടി രൂപയാണ്. 2023 ലെ 2.25 ലക്ഷം കോടി രൂപയേക്കാള്‍ 22 ശതമാനം കുറവ്. സബ്‌സിഡി കുറഞ്ഞതോടെ വളം ഓഹരികള്‍ കൂപ്പുകുത്തി.
മാത്രമല്ല, പല മാറ്റങ്ങളും ബജറ്റില്‍ നിന്നും വ്യാപാര പങ്കാളികള്‍ പ്രതീക്ഷിച്ചിരുന്നു. ആഭ്യന്തര ഫോസ്ഫാറ്റിക് വള നിര്‍മ്മാതാക്കളെ മത്സരാധിഷ്ഠിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇറക്കുമതി തീരുവ എടുത്തുമാറ്റല്‍ ഉദാഹരണം.ഫോസ്‌ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവച്ച
ത്.
എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ജിഎസ്എഫ്‌സി, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരികള്‍ 3-4 ശതമാനം ഇടിവ് നേരിട്ടു.വളം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
മാത്രമല്ല, കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുക രാജ്യത്തെ സംബന്ധിച്ച് അനിവാര്യവുമാണ്. മൊത്തം ഉത്പാദനത്തിന്റെ 15 ശതമാനം കാര്‍ഷിക വിളകളായതാണ് കാരണം. ചില പ്രധാന അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാസവള സ്റ്റോക്കുകള്‍ ഉയര്‍ന്നിരുന്നു.
പരമാവധി ചില്ലറ വില്‍പന വിലയ്ക്ക് (എംആര്‍പി) മുകളിലുള്ള ഉല്‍പ്പാദനച്ചെലവ് , ഇറക്കുമതി, വിതരണ ചെലവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നല്‍കുന്ന പണമാണ് വളം സബ്‌സിഡി.