ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

കുത്തകവിരുദ്ധ നിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 7142 കോടിരൂപ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ബ്രസല്‍സ്: കുത്തകവിരുദ്ധനിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 80 കോടി യൂറോ (ഏകദേശം 7142 കോടി ഇന്ത്യൻരൂപ) പിഴയിട്ട് യൂറോപ്യൻ യൂണിയൻ.

മെറ്റയുടെ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാൻ പരസ്യം നല്‍കുന്ന ഫെയ്സ്ബുക്ക് മാർക്കറ്റ് പ്ലെയ്സിലേക്ക് ഉപയോക്താക്കള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കുന്നതിനെതിരേയാണ് പിഴ.

മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ പരസ്യംചെയ്യുന്ന മറ്റ് കമ്പനികളോടുള്ള അനീതിയാണിതെന്നും ഇ.യു. വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻറെ ആന്റിട്രസ്റ്റ് നിയമപ്രകാരം ഇത് നിയമവിരുദ്ധമാണ്. ഈ നടപടി മെറ്റ അവസാനിപ്പിക്കണമെന്നും ഇ.യു. ആവശ്യപ്പെട്ടു.

വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചു. ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്ക് മാർക്കറ്റ്പ്ലെയ്സ് വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനാകും.

ആളുകള്‍ മാർക്കറ്റ്പ്ലെയ്സ് ഉപയോഗിക്കുന്നത് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ഈ യാഥാർഥ്യം കമ്മിഷൻ പരിഗണിച്ചില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

X
Top