പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

യൂജിയ ഫാർമയുടെ പ്രോസ്റ്റേറ്റ് കാൻസർ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അംഗീകാരം

മുംബൈ: അരബിന്ദോ ഫാർമ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ യൂജിയ ഫാർമ സ്പെഷ്യാലിറ്റീസ് ലിമിറ്റഡിന്,  ല്യൂപ്രോലൈഡ് അസറ്റേറ്റ് ഇഞ്ചക്ഷൻ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്ന് അന്തിമ അനുമതി ലഭിച്ചു. ഈ മാസം ഉൽപ്പന്നം വിപണിയിലെത്തുമെന്നും, മരുന്നിന്റെ കഴിഞ്ഞ 12 മാസത്തെ വിപണി വലുപ്പം 83 മില്യൺ ഡോളറാണെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള അരബിന്ദോ ഫാർമ ഒരു പ്രസ്താവനയിൽ പറഞ്ഞു.

അണുവിമുക്തവുമായ സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂജിയ ഫാർമയുടെ സ്പെഷ്യാലിറ്റി ഗ്രൂപ്പിൽ നിന്നുള്ള 140-ാമത്തെ പുതിയ ഡ്രഗ് ആപ്ലിക്കേഷനായിരുന്നു ല്യൂപ്രോലൈഡ് അസറ്റേറ്റ് ഇഞ്ചക്ഷൻ. പ്രോസ്റ്റേറ്റ് ക്യാൻസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ചികിത്സിക്കാൻ ഈ ല്യൂപ്രോലൈഡ് അസറ്റേറ്റ് കുത്തിവയ്പ്പ് ഉപയോഗിക്കുന്നു.

X
Top