
ന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച നേടിയിരിക്കാമെന്ന് ഇക്കണോമിക് ടൈംസ് സര്‍വേ ഫലം. 20 സാമ്പത്തികവിദഗ്ധരില്‍ നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്നാണ് നിഗമനം. ആഭ്യന്തര ഡിമാന്‍ഡ്, സര്‍ക്കാര്‍ മൂലധനച്ചെലവ്, സ്വകാര്യ നിക്ഷേപത്തിലെ പുനരുജ്ജീവനം എന്നിവ ആഗോള മാന്ദ്യത്തിനിടയില്‍ വളര്‍ച്ചയെ പിന്തുണച്ചു.
7.5 തൊട്ട് 8.5 ശതമാനം വരെയുള്ള വോട്ടാണ് പോളില്‍ പങ്കെടുത്തവര്‍ രേഖപ്പെടുത്തിയത്. ഇതിന്റെ മീഡിയനാണ് 7.8 ശതമാനം വളര്‍ച്ച. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 7.2 ശതമാനവും മാര്‍ച്ചില്‍ 6.1 ശതമാനവും സമ്പദ് വ്യവസ്ഥ വളര്‍ന്നിരുന്നു.
കാര്‍ഷിക മൂല്യവര്‍ദ്ധനവിനൊപ്പം 2022-23 റാബി ഉല്‍പാദനത്തിന്റെ വിജയവും ജൂണ്‍ പാദത്തില്‍ കരുത്തായി.കൂടാതെ സേവന മേഖലയും നിര്‍മ്മാണ മേഖല ഉണര്‍വും.സര്‍ക്കാര്‍ കാപക്‌സും സ്വകാര്യ നിക്ഷേപത്തിലെ പുനരുജ്ജീവനവുമാണ് നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നത്.
ലോജിസ്റ്റിക്‌സ്, വ്യാവസായികോത്പാദനം എന്നിവയെ ഉയര്‍ന്ന മഴ, ബാധിക്കുകയും ചെയ്തു. ആദ്യ പാദത്തില്‍ സംസ്ഥാന,കേന്ദ്ര സര്‍ക്കാറുകളുടെ കാപക്‌സ് ഉയര്‍ന്നത് 76 ശതമാനവും് 59.1 ശതമാനവുമാണ്.
കോര്‍പറേറ്റുകള്‍ അറ്റാദായത്തില്‍ മികച്ച കുതിപ്പ് പ്രകടമാക്കി. ഇന്‍പുട്ട് ചെലവ് കുറയുന്നതിന്റെയും വില്‍പ്പന കൂടുന്നതിന്റെയും തെളിവാണിത്. ആര്‍ബിഐ നേത്തെ8 ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്നു.
അതിനേക്കാള്‍ കുറവാണ് ഇടി സര്‍വേ ഫലം.ഓഗസ്റ്റ് 31 നാണ് സര്‍ക്കാര്‍
ഒന്നാംപാദ ജിഡിപി വളര്‍ച്ച കണക്കുകള്‍ പുറത്തുവിടുന്നത്..