പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

നടപ്പ് സാമ്പത്തിക വർഷത്തിൽ 50% വിൽപ്പന വളർച്ച ലക്ഷ്യമിട്ട് ഇമാമി റിയൽറ്റി

മുംബൈ: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും റിയൽ എസ്റ്റേറ്റ് ഡിമാൻഡ് ശക്തമായി തുടരുമെന്ന് ഇമാമി റിയൽറ്റി പ്രവചിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 50 ശതമാനം വർദ്ധനവോടെ 750 കോടി രൂപയുടെ വിൽപ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഇമാമി റിയൽറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. വൈവിധ്യവൽക്കരിക്കപ്പെട്ട ഇമാമി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗം 2023-24 ഓടെ കമ്പനിയെ പൂർണ്ണമായും കടരഹിതമാക്കാൻ ലക്ഷ്യമിടുന്നു. ഇപ്പോൾ 118 കോടി രൂപയാണ് കമ്പനിയുടെ കടം. രാജ്യത്തെ 8 നഗരങ്ങളിലായി ഏകദേശം 2,500 ഏക്കർ ലാൻഡ് ബാങ്ക് ഉള്ള ഡെവലപ്പർ, പുതിയ പ്രോജക്ടുകൾക്കായുള്ള വിഭവശേഷി പ്രയോജനപ്പെടുത്തുകയും അടുത്ത കുറച്ച് വർഷങ്ങളിൽ അതിൽ നിന്ന് ധനസമ്പാദനം നടത്തുകയും ചെയ്യും.

സാമ്പത്തിക പ്രതിസന്ധി, ഉയർന്ന ചരക്ക് വില, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ കമ്പനിയെ ഏകദേശം 20 ശതമാനം ബാധിച്ചതായും, എന്നാൽ ശക്തമായ ഡിമാൻ തുടരുന്നതിനാൽ 22 സാമ്പത്തിക വർഷത്തിൽ നേടിയ 500 കോടിയിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിൽ 750 കോടി രൂപയുടെ വില്പന തങ്ങൾ പ്രതീക്ഷിക്കുന്നതായും സ്ഥാപനം പറഞ്ഞു. കമ്പനിയുടെ സംയുക്ത സംരംഭങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,180 കോടി രൂപയായിരുന്നു. റിയൽ എസ്റ്റേറ്റ് നിയന്ത്രണങ്ങൾ നിലവിൽ വന്നതിന് ശേഷം, വീട് വാങ്ങുന്നവർ സംഘടിത റിയൽ എസ്റ്റേറ്റ് കമ്പനികളിലേക്ക് മാറുകയാണ് എന്നും അത്തരം പ്രവണത കമ്പനിയെ ശക്തമായ വിൽപ്പന നിലനിർത്താൻ സഹായിക്കുമെന്നും ഇമാമി റിയൽറ്റി പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയുടെ പുതിയ പദ്ധതികൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ പദ്ധതികളാണ് ഇമാമി അവതരിപ്പിച്ചത്. 

X
Top