യുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാൻ ഇന്ത്യഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്

44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് അവസാനിപ്പിച്ച്‌ ഇലോൺ മസ്ക്

ന്യൂയോർക്: പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ സോഷ്യൽ മീഡിയ കമ്പനി പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ട്വിറ്റെർ ഇങ്കിനുള്ള തന്റെ 44 ബില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് ഇലോൺ മസ്ക് പറഞ്ഞു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ (എസ്‌ഇസി) സമർപ്പിച്ച ഫയലിംഗിൽ, കമ്പനിയുടെ ബിസിനസ്സ് പ്രകടനത്തിന് അടിസ്ഥാനമായ പ്ലാറ്റ്‌ഫോമിലെ വ്യാജ/സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള ഒന്നിലധികം അഭ്യർത്ഥനകളോട് പ്രതികരിക്കാൻ ട്വിറ്റർ പരാജയപ്പെടുകയോ നിരസിക്കുകയോ ചെയ്തതായി മസ്കിന്റെ അഭിഭാഷകർ പറഞ്ഞു. അതേസമയം മസ്കുമായി സമ്മതിച്ച വിലയിലും വ്യവസ്ഥകളിലും ഇടപാട് അവസാനിപ്പിക്കാൻ ട്വിറ്റർ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും, ഡെലവെയർ കോർട്ട് ഓഫ് ചാൻസറിയിൽ തങ്ങൾ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്‌ലർ തന്റെ ട്വീറ്റിൽ പറഞ്ഞു.

ഇടപാടിന്റെ നിബന്ധനകൾ അനുസരിച്ച്, ഇടപാട് പൂർത്തിയാക്കിയില്ലെങ്കിൽ മസ്‌ക് 1 ബില്യൺ ഡോളർ ബ്രേക്ക്-അപ്പ് ഫീസ് നൽകേണ്ടിവരും. ഈ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ട്വിറ്റെർ ഇങ്കിന്റെ ഓഹരികൾ 5% ത്തിൽ അധികം ഇടിഞ്ഞിരുന്നു. ട്വിറ്റർ അതിന്റെ കരാർ ബാധ്യതകൾ പാലിച്ചിട്ടില്ലെന്നും, ഏകദേശം രണ്ട് മാസമായി, ട്വിറ്റർ പ്ലാറ്റ്‌ഫോമിലെ വ്യാജ/സ്പാം അക്കൗണ്ടുകളുടെ വ്യാപനത്തെക്കുറിച്ച് ഒരു സ്വതന്ത്ര വിലയിരുത്തൽ നടത്തുന്നതിന് ആവശ്യമായ ഡാറ്റയും വിവരങ്ങളും മസ്‌ക് തേടിയിട്ടുണ്ടെന്നും, എന്നാൽ ഇത് നൽകുന്നതിൽ ട്വിറ്റെർ പരാജയപ്പെട്ടെന്നും എസ്ഇസി ഫയലിംഗ് പറയുന്നു.

അതേസമയം ദശലക്ഷക്കണക്കിന് ദൈനംദിന ട്വീറ്റുകളുടെ അസംസ്‌കൃത ഡാറ്റയുടെ ശേഖരമായ “ഫയർഹോസ്” എന്നതിലേക്ക് കഴിഞ്ഞ മാസം ട്വിറ്റർ മസ്‌കിന് പ്രവേശനം അനുവദിച്ചിരുന്നു. 

X
Top