സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

ഇലക്ടറല്‍ ബോണ്ട് വില്‍പന തുടങ്ങി, ഈമാസം 12 വരെ ലഭ്യമാകും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 അംഗീകൃത ശാഖകള്‍ വഴി ഡിസംബര്‍ 12 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭ്യമാകും. തിങ്കളാഴ്ച മുതലാണ് വില്‍പന. ഇഷ്യൂ തീയതി മുതല്‍ 15 ദിവസത്തേക്കാണ്് സാധുത.

അതിന് ശേഷമടക്കുന്ന തുക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാകില്ല. ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നതിനും പണമാക്കുന്നതിനും സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ നിക്ഷേപിക്കുന്ന ഇലക്ടറല്‍ ബോണ്ട് അന്നുതന്നെ ക്രെഡിറ്റ് ചെയ്യപ്പെടും.2018 ജനുവരി 2-നാണ് സര്‍ക്കാര്‍ ഇലക്ട്രല്‍ ബോണ്ട് സ്‌കീം 2018 വിജ്ഞാപനം ചെയ്തത്. വ്യവസ്ഥകള്‍ അനുസരിച്ച്, ഇന്ത്യന്‍ പൗരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ സംയോജിപ്പിച്ച സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക്് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാവുന്നതാണ്.

് ഒറ്റയ്‌ക്കോ സംയുക്തമായോ ഇലക്ടറല്‍ ബോണ്ടുകള്‍ നേടാം.1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 എ പ്രകാരം രജിസ്റ്റര്‍ ചെയ്ത, കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ഹൗസ് ഓഫ് പീപ്പിള്‍ അല്ലെങ്കില്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ഒരു ശതമാനത്തില്‍ കുറയാതെ വോട്ട് നേടിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ ബോണ്ടുകള്‍ സ്വീകരിക്കാനാകൂ. എന്‍ക്യാഷ്, അംഗീകൃത ബാങ്കിലെ ബാങ്ക് അക്കൗണ്ട് വഴി മാത്രം.

ഇലക്ടറല്‍ ബോണ്ടുകള്‍ താഴെപ്പറയുന്ന എസ്ബിഐ ശാഖകളില്‍ ക്യാഷ് ചെയ്യാവുന്നതാണ്:

ഡല്‍ഹി – പാര്‍ലമെന്റ് സ്ട്രീറ്റ് ബ്രാഞ്ച്
ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ് – ചണ്ഡിഗഡ് പ്രധാന ബ്രാഞ്ച്
ഹിമാചല്‍ പ്രദേശ് – ഷിംല പ്രധാന ശാഖ
ജമ്മു കശ്മീര്‍ – ബദാമി ബാഗ് ബ്രാഞ്ച്, ശ്രീനഗര്‍
ഉത്തരാഖണ്ഡ് – ഡെറാഡൂണ്‍ പ്രധാന ബ്രാഞ്ച്
ഗുജറാത്ത്, ദാദര്‍ & നഗര്‍ ഹവേലി, ദാമന്‍ & ദിയു – ഗാന്ധിനഗര്‍ ബ്രാഞ്ച്
മധ്യപ്രദേശ് – ഭോപ്പാല്‍ പ്രധാന ബ്രാഞ്ച്
ഛത്തീസ്ഗഡ് – റായ്പൂര്‍ പ്രധാന ബ്രാഞ്ച്
രാജസ്ഥാന്‍ – ജയ്പൂര്‍ പ്രധാന ബ്രാഞ്ച്
മഹാരാഷ്ട്ര – മുംബൈ പ്രധാന ബ്രാഞ്ച്
ഗോവ, ലക്ഷദ്വീപ് – പനാജി പ്രധാന ശാഖ
ഉത്തര്‍പ്രദേശ് – ലഖ്‌നൗ പ്രധാന ബ്രാഞ്ച്
ഒഡീഷ – ഭുവനേശ്വര്‍ പ്രധാന ബ്രാഞ്ച്
പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ & നിക്കോബാര്‍ – കൊല്‍ക്കത്ത പ്രധാന ശാഖ
ബീഹാര്‍ – പട്‌ന പ്രധാന ബ്രാഞ്ച്
ജാര്‍ഖണ്ഡ് – റാഞ്ചി പ്രധാന ശാഖ
സിക്കിം – ഗാങ്‌ടോക്ക് ബ്രാഞ്ച്
അരുണാചല്‍ പ്രദേശ് – ഇറ്റാനഗര്‍ ബ്രാഞ്ച്
നാഗാലാന്‍ഡ് – കൊഹിമ ബ്രാഞ്ച്
അസം – ഗുവാഹത്തി ബ്രാഞ്ച്
മണിപ്പൂര്‍ – ഇംഫാല്‍ ശാഖ
മേഘാലയ – ഷില്ലോംഗ് ശാഖ
മിസോറാം – ഐസ്വാള്‍ ശാഖ
ത്രിപുര – അഗര്‍ത്തല ശാഖ
ആന്ധ്രാപ്രദേശ് – വിശാഖപട്ടണം ശാഖ
തെലങ്കാന – ഹൈദരാബാദ് പ്രധാന ബ്രാഞ്ച്
തമിഴ്‌നാട്, പുതുച്ചേരി – ചെന്നൈ പ്രധാന ബ്രാഞ്ച്
കര്‍ണാടക – ബെംഗളൂരു പ്രധാന ബ്രാഞ്ച്
കേരളം – തിരുവനന്തപുരം ബ്രാഞ്ച്

X
Top