ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 2022

ന്യൂ ഡൽഹി: 2018 ജനുവരി 2-ലെ ഗസറ്റ് വിജ്ഞാപനം, നമ്പർ 20 പ്രകാരം ഇലക്ടറൽ ബോണ്ട് സ്കീം-2018 ഇന്ത്യാ ഗവൺമെന്റ് വിജ്ഞാപനം ചെയ്തു. ജനപ്രാതിനിധ്യ നിയമം, 1951 (1951 ലെ 43) സെക്ഷൻ 29A പ്രകാരം, രജിസ്റ്റർ ചെയ്തിട്ടുള്ളതും ലോക്സഭ അല്ലെങ്കിൽ നിയമസഭ തെരെഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് ലഭിച്ചിട്ടുള്ളതുമായ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ അർഹതയുണ്ടായിരിക്കും. ഇലക്ടറൽ ബോണ്ടുകൾ അംഗീകൃത ബാങ്കിലെ അക്കൗണ്ട് വഴി മാത്രമേ അർഹരായ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റാൻ പാടുള്ളൂ.

XXII ഘട്ട വിൽപ്പനയിൽ, രാജ്യത്തുടനീളമുള്ള 29 അംഗീകൃത ശാഖകൾ വഴി 01.10.2022 മുതൽ 10.10.2022 വരെ ഇലക്ടറൽ ബോണ്ടുകൾ പുറപ്പെടുവിക്കാനും പണമാക്കി മാറ്റി നൽകാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (SBI) അധികാരപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ SBI തിരുവനന്തപുരം ബ്രാഞ്ചിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.(പോസ്റ്റ് ബോക്സ് നമ്പർ 14, എം ജി റോഡ്, പിൻ: 695001 – ബ്രാഞ്ച് കോഡ് നമ്പർ -00941)
പുറപ്പെടുവിച്ച തീയതി മുതൽ പതിനഞ്ച് കലണ്ടർ ദിവസത്തേക്ക് ഇലക്ടറൽ ബോണ്ടുകൾ സാധുതയുള്ളതായിരിക്കും. കാലാവധി അവസാനിച്ചതിന് ശേഷം നിക്ഷേപിക്കുന്ന ഇലക്ടറൽ ബോണ്ടുകൾ പണമാക്കി മാറ്റാൻ കഴിയില്ല. അർഹമായ രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ഇലക്ടറൽ ബോണ്ട് അതേ ദിവസം തന്നെ ക്രെഡിറ്റ് ചെയ്യപ്പെടും.

X
Top