ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആദ്യ എട്ട് കമ്പനികളുടെ മൂല്യവര്‍ധനവ് 98,234.82 കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയിലെ ആദ്യ പത്ത് കമ്പനികളില്‍ എട്ടെണ്ണവും കഴിഞ്ഞയാഴ്ച മൂല്യം വര്‍ധിപ്പിച്ചു. വിപണികള്‍ നേട്ടത്തിലായതോടെയാണ് ഇത്. കമ്പനികളുടെ മൊത്തം മൂല്യവര്‍ധനവ് 98,234.82 കോടി രൂപയാണ്.

ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക, കഴിഞ്ഞയാഴ്ച 817.68 പോയിന്റ് അഥവാ 1.42 ശതമാനം ഉയര്‍ന്നിരുന്നു. ഇന്‍ഫോസിസിന്റെ വിപണിമൂല്യം (എംക്യാപ്) 28,170.02 കോടി രൂപ വര്‍ധിച്ച് 6,80,182.93 കോടി രൂപയാപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെത് (ടിസിഎസ്) 23,582.58 കോടി രൂപ ഉയര്‍ന്ന് 12,31,362.26 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 17,14,256.39കോടി രൂപ (17,048.21 കോടി രൂപ വര്‍ധനവ്) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 6,008.75 കോടി രൂപ കൂടി 4,34,748.72 കോടി രൂപ, ഐസിഐസിഐ ബാങ്ക് – 5,83,261.75 കോടി രൂപ (13,861.32 കോടി രൂപ വര്‍ധന), ബജാജ് ഫിനാന്‍സ് -4,42,157.08 കോടി രൂപ (5709.2 കോടി രൂപ വര്‍ധന), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-4,73,584.52 കോടി രൂപ (2186.53 കോടി രൂപ വര്‍ധന), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍-6,21,220.18 കോടി രൂപ (1668.21 കോടി രൂപ വര്‍ധനവ്), എന്നിവയാണ് വിപണി മൂല്യം വര്‍ധിപ്പിച്ച മറ്റു കമ്പനികള്‍.

അതേസമയം, എച്ച്ഡിഎഫ്‌സിയുടെ എംക്യാപ് 4,599.68 കോടി രൂപ കുറഞ്ഞ് 4,27,079.97 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 4,390.73 കോടി രൂപ കുറഞ്ഞ് 7,92,860.45 കോടി രൂപയുമായി. ആദ്യ 10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ആദ്യസ്ഥാനത്ത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എച്ച്യുഎല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ഐസി, എച്ച്ഡിഎഫ്‌സി.എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

X
Top