ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

അൺഅക്കാഡമിയുടെ ഏകീകൃത നഷ്ടം 1,474 കോടി രൂപയായി വർധിച്ചു

ഡൽഹി: എഡ്‌ടെക് യൂണികോണായ അൺഅക്കാഡമിയുടെ ഏകീകൃത നഷ്ടം 2020 സാമ്പത്തിക വർഷത്തിലെ 259 കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 1,474 കോടി രൂപയായി വർധിച്ചു. അതേസമയം, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ 65 കോടിയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 337 കോടി രൂപയായി ഉയർന്നതായി ബിസിനസ്സ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ നിന്നുള്ള റെഗുലേറ്ററി രേഖകൾ കാണിക്കുന്നു. ഇതേ കാലയളവിലെ മൊത്തം ജീവനക്കാരുടെ ചെലവ് 658 കോടി രൂപയായിരുന്നു, 2020 സാമ്പത്തിക വർഷത്തിൽ ഇത് 621 കോടി രൂപയായിരുന്നു.

ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചതിനാൽ ഇന്ത്യയിലെ എഡ്‌ടെക് സ്ഥാപനങ്ങളുടെ ഡിമാൻഡ് മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഏപ്രിലിൽ, വെഞ്ച്വർ ഫണ്ടിംഗിലെ മാന്ദ്യത്തിനും മൊത്തത്തിലുള്ള സാമ്പത്തിക അന്തരീക്ഷം കർശനമാക്കുന്നതിനും ഇടയിൽ ചെലവ് ചുരുക്കുന്നതിനായി ഓൺ-റോൾ, കരാർ ജീവനക്കാർ ഉൾപ്പെടെ ഏകദേശം 1,000 ജീവനക്കാരെ അൺഅക്കാഡമി പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടെമാസെക്കിന്റെ നേതൃത്വത്തിൽ 440 മില്യൺ ഡോളർ സമാഹരിച്ചപ്പോൾ അൺകാഡമിയുടെ മൂല്യം 3.4 ബില്യൺ ഡോളറായിരുന്നു.

അതേസമയം കമ്പനി തങ്ങളുടെ ആദ്യത്തെ രണ്ട് ഓഫ്‌ലൈൻ ലേണിംഗ് അൺകാഡമി സെന്ററുകൾ ഉടൻ ആരംഭിക്കുമെന്നും, കൂടാതെ കോട്ട, ജയ്പൂർ, അഹമ്മദാബാദ്, ചണ്ഡിഗഡ്, പട്‌ന, പൂനെ, ബെംഗളൂരു, ഡൽഹി എന്നീ ഒമ്പത് നഗരങ്ങളിലായി വരാനിരിക്കുന്ന എല്ലാ സെന്ററുകളിലുമായി ആദ്യ ബാച്ചിൽ 15,000 പഠിതാക്കളെ ചേർക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അൺഅക്കാഡമി അറിയിച്ചു. 

X
Top