ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

സാമ്പത്തിക പ്രവര്‍ത്തന സൂചിക വളര്‍ച്ച 18 മാസത്തെ താഴ്ചയില്‍

ന്യൂഡെല് ഹി: സാമ്പത്തിക പ്രവര് ത്തന സൂചിക (സിഇഎം) ജൂലൈയില് ഒരു ശതമാനം വളര് ച്ച കൈവരിച്ചതായി കെയര് എഡ്ജ് റേറ്റിംഗ് സ് ഇക്കണോമിക് മീറ്റര് അറിയിച്ചു. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. ജൂണിലെ 117.9 ല്‍ നിന്ന് ജൂലൈയില്‍ സൂചിക 108.9 ആയി കുത്തനെ ഇടിയുകയായിരുന്നു.

ദുര്‍ബലമായ വ്യാപാര ഡാറ്റ, സമ്മിശ്ര ഗ്രാമീണ ഡിമാന്‍ഡ് സൂചകങ്ങള്‍, കോര്‍പ്പറേറ്റ് ബോണ്ട് ഇഷ്യുവുകളിലെ മിതത്വം എന്നിവ സിഇഎം വളര്‍ച്ചയെ ബാധിച്ചു. എന്നിരുന്നാലും, സേവന പിഎംഐ, ഇ-വേ ബില്‍ ഇഷ്യൂകള്‍, വൈദ്യുതി ഉപഭോഗം, പിവി വില്‍പ്പന എന്നിവ പിന്തുണ നല്‍കി.

ഉയര്ന്ന ഭക്ഷ്യ പണപ്പെരുപ്പം, അസന്തുലിതമായ മണ്‌സൂണ് പുരോഗതി, ദുര്ബലമായ ബാഹ്യ ആവശ്യം എന്നിവയാണ് വരും മാസങ്ങളിലെ  പ്രധാന തടസ്സങ്ങള്‍. ഗ്രാമീണ ഡിമാന്‍ഡിന്റെ സൂചകങ്ങള്‍ ജൂലൈയില്‍ മോശം പ്രകടനം കാഴ്ചവച്ചു. ഇരുചക്ര മുച്ചക്ര വാഹന വില്‍പ്പന ഏകദേശം 8 ശതമാനം കുറഞ്ഞപ്പോള്‍, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവും ഡിമാന്‍ഡിനെ ബാധിക്കുകയായിരുന്നു.

അതേസമയം ട്രാക്ടര്‍ വില്‍പ്പന ഒരു വര്‍ഷം മുമ്പത്തെ നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പെട്രോളിയം ഉപഭോഗത്തെ ബാധിച്ച കനത്ത മഴ ചലനാത്മകതയെ പരിമിതപ്പെടുത്തി. ഒരു മാസം മുമ്പ് 4.5 ശതമാനം വളര്‍ച്ച നേടിയ ഈ മേഖല  2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കാര്‍ഷിക തൊഴിലാളികളുടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം തൊഴിലില്ലായ്മാ നിരക്ക്  അതേസമയം 7.95 ശതമാനമായി കുറഞ്ഞിട്ടുണ്ട്.  ഒരു മാസം മുമ്പ് 8.45  ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.  2022 ജൂലൈയില്‍ തൊഴിലില്ലായ്മ നിരക്ക് 6.83 ശതമാനമായിരുന്നു.

X
Top