ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

നേട്ടം കുറിച്ച് ബോണസ് വിതരണം പരിഗണിക്കുന്ന ഇക്ലര്‍ക്ക്‌സ് ഓഹരി

മുംബൈ: ബോണസ് ഓഹരി വിതരണം പരിഗണിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഇ ക്ലര്‍ക്‌സ് സര്‍വീസസിന്റെ ഓഹരികള്‍ ബുധനാഴ്ച 14 ശതമാനം ഉയര്‍ച്ച കൈവരിച്ചു. നിലവില്‍ 2505.35 രൂപയിലാണ് ഓഹരിയുള്ളത്. ഓഗസ്റ്റ് 9 നാണ് കമ്പനി ഡയറക്ടര്‍ബോര്‍ഡ് യോഗം ചേരുക.

ഓഡിറ്റ് ചെയ്യപ്പെടാത്ത സാമ്പത്തിക ഫലങ്ങള്‍ അംഗീകരിക്കുക എന്നതും ബോര്‍ഡ് യോഗത്തിന്റെ ലക്ഷ്യമാണ്. ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗിലും (ബിപിഒ) നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗിലും (കെപിഒ) ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇക്ലര്‍ക്ക്‌സ് സര്‍വീസസ്. 2022 ജനുവരി 13ന് രേഖപ്പെടുത്തിയ 2,970 രൂപയാണ് കമ്പനി ഓഹരിയുടെ 52 ആഴ്ചയിലെ ഉയരം.

കഴിഞ്ഞ ഒരു മാസത്തിനിടെ, ഓഹരികള്‍ 31 ശതമാനം ഉയര്‍ന്നു. സാമ്പത്തിക സേവനങ്ങള്‍, കേബിള്‍ & ടെലികോം, റീട്ടെയില്‍, ഫാഷന്‍, മീഡിയ & വിനോദം, നിര്‍മ്മാണം, യാത്ര & വിനോദം, സോഫ്റ്റ്‌വെയര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, ആഗോള ഫോര്‍ച്യൂണ്‍ 500 ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇക്ലര്‍ക്ക്‌സിന്റെ ക്ലയ്ന്റുകളാണ്. ഇവര്‍ക്ക് നിര്‍ണായക ബിസിനസ്സ് സേവനങ്ങള്‍ ഇക്ലര്‍ക്ക്‌സ് പ്രദാനം ചെയ്യുന്നു.

യുഎസ്, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള, 35 വര്‍ഷത്തിലധികം അനുഭവപരിചയമുള്ള, ഔട്ട്‌സോഴ്‌സിംഗ് പ്രൊവൈഡറായ പേഴ്‌സണീവിനെ കമ്പനി ഈയിടെ ഏറ്റടുത്തിരുന്നു. ഐസിഐസിഐ സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ഇത് 32 ദശലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനം ഇക്ലര്‍ക്ക്‌സിന് നേടിക്കൊടുക്കും.

2022 ലെ മികച്ച തിരഞ്ഞെടുപ്പുകളിലൊന്നായി ഐസിഐസിഐ കമ്പനി ഓഹരിയെ ശുപാര്‍ശ ചെയ്തിരുന്നു.

X
Top