ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഈസ്‌റ്റേണിന്റെ മാതൃകമ്പനി ഐപിഒയ്ക്ക്

കൊച്ചി: നോര്‍വേ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ ഓര്‍ക് ല അടുത്ത വര്‍ഷം പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്തിയേക്കും.

ഓസ്ലോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ലിസ്റ്റിങ്ങിലൂടെ 3,300 കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ ഇന്ത്യന്‍ ഐപിഒ വിപണി നടത്തുന്ന കുതിപ്പ് മുതലാക്കാനാണ് ഓര്‍ക് ലയുടെ നീക്കം. ഓര്‍ക് ലയുടെ ഇന്ത്യന്‍ യൂണിറ്റിന് 16,000 കോടി രൂപ മൂല്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

കേരളത്തിലെ പ്രശസ്ത പലവ്യഞ്ജന-മസാല പൗഡര്‍ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ മാതൃ കമ്പനിയാണ് ഓര്‍ക് ല. 2021ലാണ് മീരാന്‍ കുടുംബത്തില്‍ നിന്ന് ഈസ്‌റ്റേണിന്റെ ഉടമസ്ഥാവകാശം നൊര്‍വീജിയന്‍ കമ്പനി ഏറ്റെടുത്തത്. ഇത് കൂടാതെ എംടിആര്‍ ഫുഡ്‌സും ഓര്‍ക് ലയുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ഭാഗമാണ്.

ഒസ്ലോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഓര്‍ക് ല 1356 കോടി രൂപയ്ക്കാണ് ഈസ്റ്റേണിന്റെ 67.8 ശതമാനം ഓഹരി ഏറ്റെടുത്തത്. തങ്ങളുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ എംടിആര്‍ ഫുഡ്‌സിലൂടെയായിരുന്നു ഏറ്റെടുക്കല്‍.

1983ല്‍ മീരാന്‍ കുടുംബം തുടങ്ങിയതാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്. 20,000ത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന, 11 പോര്‍ട്‌ഫോളിയോ കമ്പനികളുള്ള ബഹുരാഷ്ട്ര ബിസിനസ് ശൃംഖലയാണ് ഓര്‍ക് ല.

കണ്‍സ്യൂമര്‍ ഗുഡ്‌സിന് പുറമെ അലുമിനിയം, ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

X
Top