ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

കമ്പനികളുമായി ഒത്തുതീർപ്പ് ഉടമ്പടി ഒപ്പുവച്ച്‌ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്  

മുംബൈ: ഇൻഡിവിയർ ഇങ്ക്, അക്യുസ്റ്റീവ് തെറാപ്പ്യുട്ടിക്സ് എന്നിവയുമായി ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടതായി ഹോംഗ്രൗൺ ഫാർമ പ്രമുഖരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് അറിയിച്ചു. ഈ ഒത്തുതീർപ്പ് ഉടമ്പടിയുടെ ഫലമായി 2024 മാർച്ച് 31-നകം 72 ദശലക്ഷം ഡോളറിന്റെ പേയ്‌മെന്റുകൾ കമ്പനിക്ക് ലഭിക്കും. കമ്പനിയുടെ ജനറിക് ബ്യൂപ്രെനോർഫിൻ, നലോക്സോൺ സബ്ലിംഗ്വൽ ഫിലിം 2 mg/0.5 mg, 4 mg/1 mg, 8 mg/2 mg, 12 mg/3 mg ഡോസേജുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും പ്രസ്തുത കരാറിലൂടെ പരിഹരിക്കപ്പെടുന്നതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

കൂടാതെ, ഇൻഡിവിയറിന്റെയും അക്വെസ്‌റ്റീവിന്റെയും പേറ്റന്റ് ലംഘന ആരോപണങ്ങളും കമ്പനിയുടെ ആന്റിട്രസ്റ്റ് എതിർവാദങ്ങളും ഈ ഒത്തുതീർപ്പ് ഉടമ്പടിയിൽ ഉൾപ്പെടുന്നതായും കമ്പനി അറിയിച്ചു. വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 0.29 ശതമാനം ഉയർന്ന് 4,308.75 രൂപയിലെത്തി. 

X
Top