
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടറായി ഡോൾഫി ജോസ് നിയമിതനായി.
ബാങ്കിംഗ് രംഗത്ത് 25 വർഷത്തെ അനുഭവ സമ്പത്തുള്ള ഡോൾഫി ജോസ് കരൂർ വൈശ്യ ബാങ്കിൽ ചീഫ് ജനറൽ മാനേജർ, കൊട്ടക് മഹീന്ദ്ര ബാങ്ക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.
റീട്ടെയിൽ, കൊമേഴ്സ്യൽ ബാങ്കിംഗ് വൈദഗ്ദ്ധ്യമുള്ള ഡോൾഫി ജോസ് ഫിൻടെക്ക്, സൈബർ സെക്യൂരിറ്റി രംഗത്തും പ്രാഗൽഭ്യമുണ്ട്.
ഐടിഎമ്മിൽ നിന്നും ജനറൽ മാനേജ്മെന്റിൽ എംബിഎ കരസ്ഥമാക്കിയിട്ടുണ്ട്.