ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

പ്രത്യക്ഷ നികുതി വരുമാനം 16 ശതമാനമുയര്‍ന്ന് 6.53 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് 10വരെ 15.73 ശതമാനം വര്‍ധിച്ച് 6.53 ലക്ഷം കോടി രൂപയായി.ടിഡിഎസ്(ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), കോര്‍പ്പറേറ്റ് അഡ്വാന്‍സ് നികുതി എന്നിവയുടെ ആരോഗ്യകരമായ വര്‍ധനവാണ് മൊത്തം നികുതി വര്‍ധിപ്പിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുള്ള, അറ്റ പ്രത്യക്ഷ നികുതി വരവ് 5.84 ലക്ഷം കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17.33 ശതമാനം അധികം. ”പ്രത്യക്ഷ നികുതി പിരിവിന്റെ താല്‍ക്കാലിക കണക്കുകള്‍ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തുന്നു,” സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) പ്രസ്താവനയില്‍ പറഞ്ഞു.

ഓഗസ്റ്റ് 10 വരെയുള്ള പ്രത്യക്ഷ നികുതി പിരിവ്, 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 32.03 ശതമാനമാണ്. ഈ കാലയളവില്‍ 69,000 കോടി രൂപയുടെ റീഫണ്ടാണ് നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയതിനേക്കാള്‍ 3.73 ശതമാനം കൂടുതലായി.

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനാല്‍ 2020-21 ല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായിരുന്നു.

X
Top