കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

പലിശ നിരക്ക് കൂടിയിട്ടും ഭവനവായ്പ ഡിമാന്റ് 42 ശതമാനം കൂടി- സര്‍വേ

ന്യൂഡല്‍ഹി: ഒക്ടോബര്‍-ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെ ഭവനവായ്പ വിതരണം 42 ശതമാനം ഉയര്‍ന്നു. നോബ്രോക്കര്‍ എന്ന സ്ഥാപനം നടത്തിയ സര്‍വേയാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരു, പൂനെ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളിലെ 2,000 ഭവന വായ്പ ഉപഭോക്താക്കളിലാണ് സര്‍വേ നടത്തിയത്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 120 ശതമാനം വര്‍ധനവാണ് ഡിസംബര്‍ പാദത്തില്‍ ഭവന വായ്പ ഡിമാന്റിലുണ്ടായത്. ഭവനവായ്പകള്‍ നേടുന്ന മില്ലേനിയലുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. വീട് വാങ്ങാനൊരുങ്ങുന്ന 25-35 പ്രായപരിധിയിലുള്ളവരില്‍ 27 ശതമാനം വായ്പ തെരഞ്ഞെടുക്കാനൊരുങ്ങുന്നു.

കോവിഡിന് മുമ്പ് ഇത് 17 ശതമാനമാണ്.ഭവനവായ്പകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായം 36 ആയി കുറഞ്ഞതോടെ, കൂടുതല്‍ ‘ലേറ്റ് മില്ലേനിയലുകളും’ വീട് വാങ്ങാന്‍ ഉത്സുകരായി.വീട് വാങ്ങുന്നത് തങ്ങളെ ഒരു നഗരത്തില്‍ കെട്ടിയിടും എന്ന് കരുതിയിരുന്ന യുവജനങ്ങള്‍ റിയല്‍ എസ്റ്റേറ്റിനെ ഒരു മികച്ച നിക്ഷേപമാക്കുകയാണ് ഇപ്പോള്‍.

X
Top