ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ബില്ലിംഗ് സിസ്റ്റം കേസ്: ഗൂഗിള്‍ അപ്പീലില്‍ നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി, കേസ് ജൂലൈ 19 ന് പരിഗണിക്കും

മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കെതിരെ ഗൂഗിള്‍ നല്‍കിയ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജൂലൈ 19 ന് കേസ് പരിഗണിക്കും. ഗൂഗിളിന്റെ പുതിയ ഇന്‍-ആപ്പ് പര്‍ച്ചേസ് ബില്ലിംഗ് സംവിധാനത്തിനെതിരെ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കിയ പരാതികള്‍ ഏറ്റെടുക്കാന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ) യോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

സിംഗിള്‍ ബെഞ്ച് വിധിയ്‌ക്കെതിരെയാണ് ഗൂഗിള്‍ അപ്പീല്‍ നല്‍കിയത്.ഗൂഗിളിന്റെ പുതിയ ഇന്‍-ആപ്പ് പര്‍ച്ചേസ് ബില്ലിംഗ് സംവിധാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍(എഡിഐഎഫ്) ഈ മാസമാദ്യമാണ് ഹൈക്കോടതിയെ സമീപിച്ചത്. പേടിഎം, മാട്രിമോണി, മാപ്മി ഇന്ത്യ, ട്രൂലിമാഡ്‌ലി തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഡിഐഎഫ്.

ഗൂഗിളിന്റേത് മത്സര വിരുദ്ധ നിലപാടാണെന്നും സിസിഐയ്ക്ക് പരാതി പരിഹാര സംവിധാനം ഇല്ലാത്തത് ഇന്റര്‍നെറ്റ് ഭീമന്‍ മുതലെടുക്കുകയാണെന്നും എഡിഐഎഫ് ആരോപിച്ചു. പ്ലെസറ്റോറിലെ ആപ്പുകളില്‍ നിന്നും 11-26 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ട നടപടിയാണ് ഇവരെ പ്രകോപിപ്പിച്ചത്.

ഇക്കാര്യത്തില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ നിഷ്‌ക്രിയത്വവും ആപ്പ്ഡവലപ്പ്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഗൂഗിളിന്റെ ആന്റിട്രസ്റ്റ് പെരുമാറ്റത്തിന് കാരണമായി.

X
Top